ആക്ഷന്‍രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ച് മോഹന്‍ലാല്‍; ‘ഒടിയ’ന്‍റെ ചിത്രീകരണ വീഡിയോ പുറത്ത്

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനില്‍ ഡ്യൂപ്പില്ലാതെ മോഹന്‍ലാല്‍ ചെയ്ത ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണ വിഡിയോ പുറത്ത്. ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ആണ് വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

Dedication 🙏🏻Mohanlal sir ❤️🙂

Posted by Peter Hein on Wednesday, January 16, 2019

മരത്തിനുമുകളില്‍ നിന്ന് ചാടുന്ന രംഗം ഡ്യൂപ്പില്ലാതെ മോഹന്‍ലാല്‍ തന്നെയാണ് ചെയ്തിരിക്കുന്നത്. സമര്‍പ്പണം (ഡെഡിക്കേഷന്‍) എന്ന ക്യാപ്ഷനോടെയാണ് ഹെയ്ന്‍ വിഡിയോ പങ്കുവെച്ചത്. നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രായത്തെ വെല്ലുന്ന പ്രകടനമെന്നാണ് ആരാധകരുടെ കമന്‍റ്.

Related posts

Leave a Reply

*