‘കുമ്പളങ്ങി നൈറ്റ്‌സി’ലെ പ്രണയാര്‍ദ്രമായ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി- video

നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന ‘കുമ്പളങ്ങി നൈറ്റ്‌സി’ന്‍റെ പുതിയ ഗാനം പുറത്തിറങ്ങി. “ഉയിരില്‍….” എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്. അന്‍വര്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സുഷിന്‍ ശ്യാം ആണ്. സൂരജു൦ ആനിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കുമ്പളങ്ങി നൈറ്റ്സ് ഫെബ്രുവരി ഏഴിന് പ്രദര്‍ശനത്തിന് എത്തും. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ചിത്രം തിയറ്ററിലെത്തുക.

ശ്യാം പുഷ്ക്കരന്‍റെതാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും നിര്‍വ്വഹിക്കും. സൈജു ശ്രീധരന്‍ ആണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് ജോലികള്‍ ചെയ്യുക. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്ക്കരന്‍ ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കുമ്പളങ്ങി നൈറ്റ്‌സിനുണ്ട്.

Related posts

Leave a Reply

*