ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന കോവിഡ് ബാധിച്ച രോഗികളില്‍ ഭൂരിഭാഗം പേര്‍ക്കും ഒരു വര്‍ഷം കഴിഞ്ഞും ശരീരാവയങ്ങള്‍ക്ക് ചില തകരാറുകള്‍ കണ്ടെത്തിയതായി പുതിയ പഠനം. ഇത്തരം രോഗികളില്‍ 59 ശതമാനം പേരുടെയും അവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ദീര്‍ഘകാലത്തേക്കു നീണ്ടുനില്‍ക്കുന്ന കോവിഡ് ബാധിച്ച 29 ശതമാനം രോഗികളുടെ ഒന്നിലധികം അവയവങ്ങളെ രോഗം ബാധിച്ചതായും പഠനത്തിലെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. പല അവയവങ്ങളുടെയും പ്രവര്‍ത്തനക്ഷമത കോവിഡ് ബാധിച്ച് ആറോ പന്ത്രണ്ടോ മാസങ്ങള്‍ കൊണ്ട് കുറയുന്നതായും പഠനം കണ്ടെത്തി. 12 മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന […]
Category:
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വധിക്കുമെന്ന് ഭീഷണി; കോഴിക്കോട് സ്വദേശി ഷംസുദ്ദീന്‍ അറസ്റ്റില്‍
തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ വധഭീഷണി മുഴക്കിയാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഷംസുദ്ദീന്‍ ആണ് പിടിയിലായത്. ഇ-മെയിലിലൂടെയാണ് ഇയാള്‍ ഭീഷണി സന്ദേശം അയച്ചത്. പത്ത് ദിവസത്തിനകം ഗവര്‍ണറെ വധിക്കുമെന്നായിരുന്നു ഭീഷണി. ഗവര്‍ണറുടെ ഓഫീസ് നല്‍കിയ പരാതിയെ തുടര്‍ന്ന് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കോഴിക്കോട് നിന്നാണ് ഇമെയില്‍ സന്ദേശമെത്തിയത് എന്ന വിവരം സൈബര്‍ പോലീസ് ലോക്കല്‍ പോലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേണത്തില്‍ ഷംസുദ്ദീനെ പിടികൂടുകയായിരുന്നു.
ബിബിസിയോട് കേന്ദ്രത്തിന്റെ പ്രതികാരം ; അപലപിച്ച് ലോക മാധ്യമങ്ങള്‍ ; ഇന്ത്യയുടെ ശോഭ കെടുത്തുന്ന നടപടിയെന്ന് ന്യൂയോര്‍ക്ക് ടെെംസ്
ന്യൂഡല്‍ഹി ബിബിസി ഡല്‍ഹി, മുംബൈ ഓഫീസുകളിലെ പ്രതികാര റെയ്ഡില്‍ നിശിത വിമര്‍ശവുമായി അന്താരാഷ്ട്ര മാധ്യമങ്ങള്‍. സ്വതന്ത്ര മാധ്യമ സംഘടനകള്‍ക്കും മനുഷ്യാവകാശ ഗ്രൂപ്പുകള്‍ക്കും ബുദ്ധിജീവികള്‍ക്കും എതിരായ മോദി സര്‍ക്കാരിന്റെ നയത്തിന്റെ തുടര്‍ച്ചയാണ് റെയ്ഡെന്ന് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടി. ഗുജറാത്ത് വംശഹത്യയില് മോദിയുടെ പങ്ക് തുറന്നുകാട്ടുന്ന ഡോക്യുമെന്ററിക്കു പിന്നാലെയാണ് റെയ്ഡ്. വിമര്‍ശങ്ങള്‍ക്കെതിരായ പ്രതിലോമ നടപടി ആഗോളശക്തിയായി വളരുന്നെന്ന് നിരന്തരം മോദി അവകാശപ്പെടുന്ന രാജ്യത്തിന്റെ ശോഭ കെടുത്തുന്നതാണെന്നും പത്രം ലേഖനമെഴുതി. മോദി അധികാരത്തിലെത്തിയ 2014 മുതല്‍ ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യം അതീവ ഗുരുതരമായ […]
ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് കമ്ബനികള്‍ ചില അദാനി ഓഹരികള്‍ വാരിക്കൂട്ടുന്നു; ഇതോടെ അദാനി പോര്‍ട്ട്, എസിസി, അംബുജ സിമന്‍റ്‍ ഓഹരിവിലകള്‍ മേലോട്ട്
ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകള്‍ അദാനി ഓഹരികള്‍ വിറ്റഴിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദാനി ഓഹരികളില്‍ പലതും മികച്ച നേട്ടങ്ങള്‍ കൈവരിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകള്‍ ചില അദാനി ഓഹരികള്‍ വന്‍തോതില്‍ വാരിക്കൂട്ടാന്‍ തുടങ്ങിയിട്ടുണ്ട്. പല ഓഹരിവിലകളും 50 ശതമാനത്തില്‍ അധികം ഇടിഞ്ഞതോടെ ഇനി ഈ ഓഹരികളില്‍ നിക്ഷേപിക്കുന്നത് വന്‍ ലാഭസാധ്യതയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമായും അദാനി പോര്‍ട്ട്, എസിസി, അംബുജ സിമന്‍റ് എന്നീ അദാനി കമ്ബനികളടെ ഓഹരികളാണ് […]
ആകാശ് തില്ലങ്കേരി ക്വട്ടേഷന്‍ രാജാവാണ്, കൊല നടത്തിയെന്ന് സ്വയം പ്രഖ്യാപിക്കുന്നു, ഒരു ക്വട്ടേഷന്‍ സംഘത്തെയും പാര്‍ട്ടി സഹായിച്ചിട്ടില്ലെന്ന് എം വി ജയരാജന്‍
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ പാര്‍ട്ടിയ്ക്ക് ബന്ധമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കേസില്‍ ശരിയായ പ്രതികളാണ് പിടിക്കപ്പെട്ടിട്ടുള്ളത്. ഒരു വിധത്തിലുള്ള അന്വേഷണവും പാര്‍ട്ടി ഭയക്കുന്നില്ല, അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കേസില്‍ ആകാശ് തില്ലങ്കേരിയുടെ ആരോപണം തള്ളിയ ജയരാജന്‍ മാപ്പ് സാക്ഷിയാകാനുള്ള ഒന്നാം പ്രതിയുടെ ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു. മാലിന്യ നിക്ഷേപ കേന്ദ്രമായി ആകാശ് തില്ലങ്കേരി മാറിയെന്നും കൊലപാതകം നടത്തി എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കണമെന്നും സിപിഎം […]
ഭൂകമ്ബം: 222 മണിക്കൂറിനുശേഷം സ്ത്രീയെ രക്ഷിച്ചു; മരണം 41,000 കവിഞ്ഞു
അങ്കാറ: തുര്‍ക്കിയയില്‍ ഭൂകമ്ബത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ അകപ്പെട്ട 42കാരിയെ 222 മണിക്കൂറിനുശേഷം രക്ഷിച്ചു. ദക്ഷിണ തുര്‍ക്കിയയിലെ കഹ്റമന്മറാസിലാണ് ബുധനാഴ്ച മലികെ ഇമാമോഗ്‍ലുവെന്ന സ്ത്രീ അത്ഭുതകരമായി പുതുജീവിതത്തിലേക്ക് തിരിച്ചെത്തിയത്. രക്ഷാപ്രവര്‍ത്തകര്‍ ഇവരെ സ്ട്രെച്ചറില്‍ ആംബുലന്‍സിലേക്ക് മാറ്റുന്ന ടി.വി ദൃശ്യം സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചു. ഫെബ്രുവരി ആറിന് പുലര്‍ച്ച തുര്‍ക്കിയയെ കുലുക്കിയ ഭൂകമ്ബത്തില്‍ നിരവധി അത്ഭുതകരമായ അതിജീവനസംഭവങ്ങളാണ് പുറത്തുവന്നത്. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെയുള്ളവരാണ് കൊടുംശൈത്യത്തെയും വിശപ്പും ദാഹവും സഹിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ മരണമുഖം കണ്ട് കിടന്നശേഷം ജീവന്‍ തിരിച്ചുപിടിച്ചത്. കെട്ടിടം […]
എന്റെ മകളുടെ പേര് മറ്റ് പെണ്‍കുട്ടികള്‍ക്ക് ഇടരുത് ; കിം ജോങ്ങ് ഉന്നിന്റെ വിചിത്ര ഉത്തരവ്
തന്റെ മകളുടെ പേര് മറ്റ് പെണ്‍കുട്ടികള്‍ക്ക് ഇടരുതെന്ന് ഉത്തരവുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ്ങ് ഉന്‍ .ഈ അലിഖിത നിയമം രാജ്യത്ത് നടപ്പിലാക്കി തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. കിംഗ് ജോങ്ങ് ഉന്നിന്റെ പത്ത് വയസുകാരിയായ മകളുടെ പേര് ജൂ എയ് എന്നാണ്. ഈ പേരിലുള്ള സ്ത്രീകളോടും കുട്ടികളോടും പേര് മാറ്റാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജു എയ് എന്ന് പേരുള്ളവരോട് ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി മറ്റൊരു പേരാക്കാന്‍ അധികൃതര്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. പേര് മാറ്റാന്‍ അധികാരികള്‍ കൊടുത്തിരിക്കുന്ന […]
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഐഎസ് ബന്ധം; കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്
കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അറുപത് സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് പുരോഗമിക്കുന്നു. കൊച്ചിയില്‍ അറസ്റ്റിലേക്ക് കടന്നുവെന്നും സൂചനയുണ്ട്. കോയമ്ബത്തൂര്‍ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജമേഷ മുബീന്‍, മംഗലാപുരം സ്ഫോടനത്തില്‍ പ്രവര്‍ത്തിച്ച ഷാരിഖ് എന്നിവരുമായി ബന്ധപ്പെട്ട ആളുകളിലേക്കാണ് അന്വേഷണം പോകുന്നത്. (nia kerala tamilnadu karnataka) അറുപത് ഇടങ്ങളില്‍ ഇവരുടെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡ് പുരോഗമിക്കുകയാണ്. കേരളത്തിലെ കാര്യമെടുത്താല്‍ എറണാകുളത്താണ് റെയ്ഡ് നടക്കുന്നത്. മട്ടാഞ്ചേരി, ആലുവയില്‍ രണ്ട് സ്ഥലങ്ങള്‍, പറവൂര്‍, ഇടത്തല എന്നീ സ്ഥലങ്ങളിലാണ് എറണാകുളത്ത് […]
ആത്മനിര്‍ഭറില്‍ തിളങ്ങി എച്ച് എ എല്‍; തേജസിന് 50,000 കോടിയുടെ ഓര്‍ഡറിനുകൂടി സാദ്ധ്യത
ബംഗളൂരു: ഇന്ത്യയുടെ സ്വന്തം യുദ്ധ വിമാനമായ തേജസിന് വിദേശ രാജ്യങ്ങളില്‍ നിന്ന് 50,000 കോടി രൂപയുടെ കൂടി ഓര്‍ഡറിന് വഴിയൊരുങ്ങി. നേരത്തേ ലഭിച്ച 84,000 കോടിയുടെ ഓര്‍ഡറിന് പുറമെയാണിത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) തദ്ദേശീയമായി നിര്‍മ്മിക്കുന്ന ലഘു യുദ്ധ വിമാനമാണ് ( ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് ) തേജസ്. അര്‍ജന്റീന 15 ഉം ഈജിപ്ത് 20 ഉം തേജസ് വാങ്ങാന്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. രണ്ടു രാജ്യങ്ങളുടെയും വ്യോമസേനാ ഉന്നതര്‍ ബംഗളൂരുവിലെത്തി തേജസ് പരിശോധിച്ച് […]
കടലില്‍ മുങ്ങിയ മൂന്നു പേരെ സ്വന്തം ജീവന്‍ പണയപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ എത്തിച്ച ബബീഷിന് രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാപതക്
കാഞ്ഞങ്ങാട്: കിഴൂര്‍ കടപ്പുറത്ത് ഉണ്ടായ തോണിയപകടത്തില്‍പ്പെട്ട മൂന്നു പേരെ സ്വന്തം ജീവന്‍ പണയപ്പെടുത്തി അതിസാഹസികമായി രക്ഷിച്ചെടുത്ത് ഹിറോയായി മാറിയ യുവാവിനെ തേടി രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാപതക്. ബേക്കല്‍ കുറുംബാ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ബി. ബബീഷ്(32) ഈ അപൂര്‍വ്വ ദേശീയ ബഹുമതി ലഭിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് കഴിഞ്ഞ മാസം 30ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല ഐഎഎസ് ഒപ്പിട്ട ഉത്തരവ് ബബീഷിന് ലഭിച്ചിട്ടുണ്ട്. 2021 ആഗസ്റ്റ് 21ന് രാവിലെ എട്ട് മണിയോടെയാണ് കീഴൂര്‍ കടപ്പുറത്തുണ്ടായ അപകടത്തില്‍പ്പെട്ട […]










