ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വധിക്കുമെന്ന് ഭീഷണി; കോഴിക്കോട് സ്വദേശി ഷംസുദ്ദീന്‍ അറസ്റ്റില്‍

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ വധഭീഷണി മുഴക്കിയാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഷംസുദ്ദീന്‍ ആണ് പിടിയിലായത്.

ഇ-മെയിലിലൂടെയാണ് ഇയാള്‍ ഭീഷണി സന്ദേശം അയച്ചത്. പത്ത് ദിവസത്തിനകം ഗവര്‍ണറെ വധിക്കുമെന്നായിരുന്നു ഭീഷണി. ഗവര്‍ണറുടെ ഓഫീസ് നല്‍കിയ പരാതിയെ തുടര്‍ന്ന് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

കോഴിക്കോട് നിന്നാണ് ഇമെയില്‍ സന്ദേശമെത്തിയത് എന്ന വിവരം സൈബര്‍ പോലീസ് ലോക്കല്‍ പോലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേണത്തില്‍ ഷംസുദ്ദീനെ പിടികൂടുകയായിരുന്നു.

prp

Leave a Reply

*