പുതിയ മാരുതി സുസുക്കി എര്‍ട്ടിഗ ഇന്ത്യയില്‍; വില 7.44 ലക്ഷം മുതല്‍

മാരുതി സുസുക്കി എര്‍ട്ടിഗയുടെ പരിഷ്‌കരിച്ച 2018 മോഡല്‍ ഇന്ത്യന്‍ വിപണിക്കായി അവതരിപ്പിച്ചു. 7.44 ലക്ഷം രൂപ മുതലാണ് വില. പെട്രോള്‍, ഡീസല്‍ വേരിയന്‍റിലെത്തുന്ന എര്‍ട്ടിഗ പെട്രോളില്‍ ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകള്‍ ലഭിക്കും. ഡീസലിന് 5 സ്പീഡ് മാനുവല്‍ ഓപ്ഷന്‍ മാത്രമാണുള്ളത്. പുതിയ മാരുതി സുസുക്കി എര്‍ട്ടിഗ ഏഴ് സീറ്റര്‍ മള്‍ട്ടി പര്‍പ്പസ് വെഹിക്കിളിന്‍റെ (എംപിവി) രണ്ടാം തലമുറയാണ് ഇന്ത്യയിലെത്തുന്നത്. 10.90 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന ഡീസല്‍ വേരിയന്‍റിന് വില. സ്വിഫ്റ്റ്, ഡിസയര്‍, ഇഗ്നിസ്, ബലേനോ തുടങ്ങിയ […]

ജാവയ്ക്ക് പിന്നാലെ യെസ്ഡി ബൈക്കുകളും ഇന്ത്യയിലേക്ക്

ജാവയ്ക്ക് പിന്നാലെ യെസ്ഡി ബൈക്കുകളും ഇന്ത്യയിലേക്ക്. ജാവ ബൈക്കുകളെ ഇന്ത്യയില്‍ കൊണ്ടുവരുന്ന ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനി സ്ഥാപകന്‍ അനുപം തരേജ ഇക്കാര്യം സ്ഥിരീകരിച്ചു. ജാവ, ബിഎസ്എ ബൈക്കുകളെ ഇന്ത്യയില്‍ വില്‍ക്കാനുള്ള അനുമതി ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനിക്കാണ്. അതേസമയം യെസ്ഡി ബൈക്കുകള്‍ എന്നു ഇന്ത്യയില്‍ വരുമെന്ന വിശദാംശങ്ങള്‍ തരേജ വെളിപ്പെടുത്തിയില്ല. വിപണിയില്‍ ജാവ ബൈക്കുകള്‍ സ്ഥാനമുറപ്പിച്ചതിന് ശേഷം മാത്രമായിരിക്കും യെസ്ഡിയെ കുറിച്ചു ക്ലാസിക് ലെജന്‍ഡ്‌സ് ചിന്തിക്കുക. തുടക്കകാലത്തു മൈസൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച  ഐഡിയല്‍ ജാവ കമ്പനിയായിരുന്നു ജാവ, യെസ്ഡി […]

നമ്പ​ര്‍​പ്ലേ​റ്റി​ലെ അ​ല​ങ്കാ​ര​പ്പ​ണി; ക​ര്‍​ശ​ന മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പു നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​തി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി വാ​ഹ​ന​ങ്ങ​ളി​ല്‍ നമ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ ഘ​ടി​പ്പി​ക്കു​ന്ന​വ​ര്‍​ക്കു മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോലീസ്. ചി​ത്ര​പ്പ​ണി​യും അ​ല​ങ്കാ​ര​ങ്ങ​ളു​മു​ള്ള ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ 5000 രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും പോ​ലീ​സ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ആ​വ​ര്‍​ത്തി​ച്ചു. നി​യ​മ​പ്ര​കാ​രം ലൈ​റ്റ്, മീ​ഡി​യം, ഹെ​വി പൊ​തു​വാ​ഹ​ന​ങ്ങ​ളു​ടെ പി​ന്നി​ലും വ​ശ​ങ്ങ​ളി​ലും രണ്ടു​വ​രി​യി​ല്‍ നമ്പ​ര്‍ എ​ഴു​ത​ണം. മോ​ട്ടോ​ര്‍ കാ​ര്‍, ടാ​ക്സി കാ​ര്‍ എ​ന്നി​വ​യ്ക്കു മാ​ത്രം മു​ന്നി​ലും പി​ന്നി​ലും ഒ​റ്റ​വ​രി ന​മ്പ​ര്‍ മ​തി. മ​റ്റു വാ​ഹ​ന​ങ്ങ​ള്‍​ക്ക് മു​ന്‍​വ​ശ​ത്തെ ന​മ്പ​ര്‍ […]

ബി.എസ്സ് 4 വാഹനങ്ങള്‍ 2020 ല്‍ നിര്‍ത്തലാക്കും

2020 മാര്‍ച്ച്‌ 31ന് ശേഷം ഭാരത് സ്റ്റേജ് നാല് നിരവാരത്തിലുള്ള എന്‍ജിനുകളില്‍ പുറത്തിറങ്ങിയ വാഹനങ്ങള്‍ രാജ്യത്ത് വില്‍ക്കരുതെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശം. മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് കോടതിയുടെ നിര്‍ണായക തീരുമാനം. 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങള്‍ ഭാരത് സ്റ്റേജ്-6 നിലവാരത്തിലുള്ളവയായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. ഇത് നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം സുപ്രീംകോടതി തള്ളി. വായു മലിനീകരണത്തിന്‍റെ അളവ് ക്രമാതീതമായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് കണക്കിലെടുത്ത് വാഹനങ്ങളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ നല്‍കണമെന്ന് […]

പുത്തന്‍ വാഹനങ്ങള്‍ ഇനി ലീസിനെടുക്കാം; പുതിയ പദ്ധതിയുമായി മഹീന്ദ്ര

പുത്തന്‍ വാഹനങ്ങള്‍ സ്വന്തമായി വാങ്ങാതെ ഇനി സ്വന്തമെന്നപോലെ തന്നെ ഉപയോഗിക്കാം. ഇതിനായി ആരെയും ആ‍കര്‍ശിക്കുന്ന പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര. അഞ്ച് വര്‍ഷത്തേക്ക് വരെ പുത്തന്‍ വാഹനങ്ങള്‍ ലീസിനെടുക്കാവുന്ന പദ്ധതിക്കാണ് കമ്പനി രൂപം നല്‍കിയിരിക്കുന്നത്. കെ യു വി 100, ടി യു വി 300, സ്കോര്‍പിയോ, മരാസോ എന്നീ മോഡലുകളാണ് കമ്പനി ലീസിനു നല്‍കാനായി തീരുമാനിച്ചിരിക്കുന്നത്. 13,499 രൂപ മുതല്‍ 32,999 രൂപ വരെയാണ് വാഹനത്തിനനുസരിച്ച മാസംതോറും ലീസ് തുകയായി നല്‍കേണ്ടത്. ലീസിനെടുക്കുന്ന […]

വാഹന ഉടമകള്‍ക്ക് തിരിച്ചടി; ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും ഇന്‍ഷൂറന്‍സ് പ്രീമിയം ഇരട്ടിയാക്കി

തിരുവനന്തപുരം: പുതിയ വാഹനം സ്വന്തമാക്കുമ്പോള്‍ ഉടമകള്‍ അടയ്‌ക്കേണ്ട ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ ഇരട്ടിയോളം വര്‍ധനവ്. സെപ്തംബര്‍ മുതലാണ് പുതുക്കിയ ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. കോടതി വിധിയെ തുടര്‍ന്ന് ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും ഇന്‍ഷൂറന്‍സ് പ്രീമിയം തുകയില്‍ വര്‍ധനവ് വരുത്തി സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് വാഹനങ്ങള്‍ക്ക് ബാധകമാക്കിയുള്ളതായിരുന്നു ഇത് സംബന്ധിച്ച ആദ്യത്തെ വിധി. 15 ലക്ഷം രൂപയുടെ അപകട രക്ഷാ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്നതായിരുന്നു രണ്ടാമത്തെ വിധി. ഇതോടെ സെപ്തംബര്‍ മുതല്‍ പുതിയ നിരക്കുകള്‍ […]

നിര്‍മാണം അവസാനിപ്പിക്കാനൊരുങ്ങി നാനോ

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറെന്ന വിശേഷണുമായി എത്തിയ നാനോ കാര്‍ യാത്ര അവാസാനിപ്പിക്കുകയാണെന്ന് സൂചന. ജൂണ്‍ മാസം ഒറ്റ കാര്‍ മാത്രമാണ് കമ്പനി നിര്‍മിച്ചത്. ഇതാണ് നാനോ കാറിന്‍റെ നിര്‍മാണം ടാറ്റാ മോട്ടോര്‍സ് ലിമിറ്റഡ് അവസാനിപ്പിക്കുകയാണെന്ന സംശയത്തിന്‍റെ കാരണം. എന്നാല്‍ ഇക്കാര്യത്തില്‍ ഒൗദ്യോഗിക വിശദീകരണമൊന്നും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ടാറ്റ ഗ്രൂപ്പിന്‍റെ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ ‘ബ്രെയിന്‍ ചെെല്‍ഡ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാനോയുടെ മൂന്ന് യൂണിറ്റുകള്‍ മാത്രമാണ് ജൂണ്‍ മാസത്തില്‍ വിറ്റത്. […]

കൂ​ളിം​ഗ് സം​വി​ധാ​ന​ത്തി​ല്‍ ത​ക​രാ​ര്‍; ഒൗ​ഡി 11 ല​ക്ഷം കാ​റു​ക​ള്‍ തി​രി​കെ​വി​ളി​ക്കു​ന്നു

ല​ണ്ട​ന്‍: ആ​ഡം​ബ​ര കാ​ര്‍ നി​ര്‍​മാ​താ​ക്ക​ളാ​യ ഒൗ​ഡി 11.6 ല​ക്ഷം കാ​റു​ക​ള്‍ തി​രി​കെ​വി​ളി​ക്കു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ ഇ​ല​ക്‌ട്രി​ക് കൂ​ള​ന്‍റ് പ​മ്പില്‍ ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് ലോ​ക​വ്യാ​പ​ക​മാ​യി കാ​റു​ക​ള്‍ തി​രി​കെ വി​ളി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് ക​മ്പനി അ​റി​യി​ച്ചു. ഒൗ​ഡി എ5 ​കാ​ബ്രി​യോ​ലെ​റ്റ്, എ5 ​സെ​ഡാ​ന്‍, ഒൗ​ഡി ക്യു 5, ​ഒൗ​ഡി എ6, ​ഒൗ​ഡി എ4 ​സെ​ഡാ​ന്‍, 2.0 ട​ര്‍​ബോ എ​ഫ്‌എ​സ്‌ഐ എ​ന്‍​ജി​നു​ക​ളു​ള്ള എ4 ​ഓ​ള്‍​റോ​ഡ് വാ​ഹ​ന​ങ്ങ​ള്‍ എ​ന്നീ കാ​റു​ക​ളാ​ണ് ക​ന്പ​നി തി​രി​കെ വി​ളി​ക്കു​ന്ന​തെ​ന്ന് ജ​ര്‍​മ​നി​യി​ല്‍ ഒൗ​ഡി​യു​ടെ വ​ക്താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. […]

ടിവിഎസ് വിഗൊയുടെ വില കുറഞ്ഞു

ടിവിഎസ് ഒന്നിന് പിറകെ ഒന്നായി മോഡലുകളുടെ വില  പുതുക്കുന്നു. ടിവിഎസ് ശ്രേണിയില്‍ പ്രചാരമേറിയ വിഗൊ സ്‌കൂട്ടറിന്‍റെ വില കുറഞ്ഞു. രണ്ടായിരം രൂപയാണ് ടിവിഎസ് വിഗൊയ്ക്ക് കുറഞ്ഞത്. ഇനി മുതല്‍ 50,165 രൂപയാണ് ടിവിഎസ് വിഗൊയുടെ പുതുക്കിയ വില.  നേരത്തെ 52,165 രൂപയായിരുന്നു മോഡലിന്‍റെ മുമ്പത്തെ പ്രൈസ്ടാഗ്. വിലകള്‍ എല്ലാം ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി. അതേസമയം വിഗൊ ഡിസ്‌ക് ബ്രേക്ക് പതിപ്പിന്‍റെ വിലയില്‍ മാറ്റമില്ല. 53,083 രൂപയാണ് ഡിസ്‌ക് ബ്രേക്കുള്ള വിഗൊയുടെ വില.   സ്‌കൂട്ടറിന്‍റെ വില്‍പന കൂട്ടുകയാണ് പുതിയ […]

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക് എത്തി

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക് എന്ന ഖ്യാതി ബജാജ് CT100 കൈയ്യടക്കിയിട്ട് കാലം കുറച്ചായി. ബജാജ് CT100 നെക്കാളും കുറഞ്ഞ വിലയില്‍ മറ്റൊരു മോഡലിനെ അവതരിപ്പിക്കാന്‍ പ്രധാന എതിരാളിയായ ഹീറോയ്ക്ക് ഇന്നു വരെ സാധിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ CT100 ന്‍റെ വില വീണ്ടും വെട്ടിക്കുറച്ച് ബജാജ് അത്ഭുതം കാട്ടിയിരിക്കുകയാണ്. CT100 നിരയിലേക്ക് കൂടുതല്‍ ഫീച്ചറുകളുള്ള പുതിയ വകഭേദങ്ങളെ അടുത്തിടെയാണ് ബജാജ് സമര്‍പ്പിച്ചത്.   കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 32,653 രൂപ വിലയുണ്ടായിരുന്ന CT100B യെ […]