നമ്പ​ര്‍​പ്ലേ​റ്റി​ലെ അ​ല​ങ്കാ​ര​പ്പ​ണി; ക​ര്‍​ശ​ന മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പു നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​തി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി വാ​ഹ​ന​ങ്ങ​ളി​ല്‍ നമ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ ഘ​ടി​പ്പി​ക്കു​ന്ന​വ​ര്‍​ക്കു മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോലീസ്. ചി​ത്ര​പ്പ​ണി​യും അ​ല​ങ്കാ​ര​ങ്ങ​ളു​മു​ള്ള ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ 5000 രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും പോ​ലീ​സ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ആ​വ​ര്‍​ത്തി​ച്ചു.

നി​യ​മ​പ്ര​കാ​രം ലൈ​റ്റ്, മീ​ഡി​യം, ഹെ​വി പൊ​തു​വാ​ഹ​ന​ങ്ങ​ളു​ടെ പി​ന്നി​ലും വ​ശ​ങ്ങ​ളി​ലും രണ്ടു​വ​രി​യി​ല്‍ നമ്പ​ര്‍ എ​ഴു​ത​ണം. മോ​ട്ടോ​ര്‍ കാ​ര്‍, ടാ​ക്സി കാ​ര്‍ എ​ന്നി​വ​യ്ക്കു മാ​ത്രം മു​ന്നി​ലും പി​ന്നി​ലും ഒ​റ്റ​വ​രി ന​മ്പ​ര്‍ മ​തി. മ​റ്റു വാ​ഹ​ന​ങ്ങ​ള്‍​ക്ക് മു​ന്‍​വ​ശ​ത്തെ ന​മ്പ​ര്‍ ഒ​റ്റ​വ​രി​യാ​യി എഴു​താം.

നമ്പ​ര്‍ പ്ലേ​റ്റു​ക​ളി​ല്‍ ന​മ്പറിനു സ​മാ​ന​മാ​യ​ചി​ത്ര​പ്പ​ണി​യും പേ​രു​മെ​ഴു​തി ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു നി​ര്‍​ത്താ​തെ പോ​കുമ്പോ​ള്‍ നമ്പ​ര്‍ മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. ചി​ല ന​മ്പ​ര്‍ പ്ലേ​റ്റു​ക​ളി​ല്‍ മൂ​ന്ന്, നാ​ല്, ആ​റ്, എ​ട്ട്, ഒ​മ്പ​ത് തു​ട​ങ്ങി​യ ന​മ്പ​റു​ക​ള്‍ വായി​ച്ചെ​ടു​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണ്. ഇ​ത്ത​രം നമ്പ​ര്‍ പ്ലേ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മം 177, 39, 192 വ​കു​പ്പു​ക​ള്‍ കൂ​ടി ചേ​ര്‍​ത്തു 2000 മു​ത​ല്‍ 5000 രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കു​ന്ന​താ​ണ്.

നി​യ​മം ലം​ഘി​ച്ചാ​ല്‍ ഇ​രു​ച​ക്ര, മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്ക് 2000 രൂ​പ, ലൈ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് 3000, മീ​ഡി​യം വാ​ഹ​ന​ങ്ങ​ള്‍​ക്ക് 4000, ഹെ​വി വാ​ഹ​ന​ങ്ങ​ള്‍​ക്ക് 5000 എ​ന്നി​ങ്ങ​നെ​യാ​ണ് പി​ഴ. ന​മ്പ​ര്‍ ചെ​രി​ച്ചെ​ഴു​തു​ക, വ്യ​ക്ത​ത ഇ​ല്ലാ​തി​രി​ക്കു​ക, നമ്പ​ര്‍​പ്ലേ​റ്റി​ല്‍ മ​റ്റെ​ന്തെ​ങ്കി​ലും എ​ഴു​തു​ക​യോ പ​തി​ക്കു​ക​യോ ചെ​യ്യു​ക, ന​മ്പ​ര്‍​പ്ലേ​റ്റി​ലെ അ​ക്ഷ​ര​ങ്ങ​ളും അ​ക്ക​ങ്ങ​ളും ഇ​ള​കി​പ്പോ​കു​ക, മാ​ഞ്ഞു​പോ​വു​ക തു​ട​ങ്ങി​യ​വ​യും കു​റ്റ​ക​ര​മാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

prp

Related posts

Leave a Reply

*