തിരുവനന്തപുരം: പരിസര ബോധമില്ലാതെ ചെവി പൊട്ടുന്ന ശബ്ദസംവിധാനങ്ങളും ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ സംസ്ഥാനത്ത് അപകട ഭീഷണി വിതച്ച് സര്‍വീസ് നടത്തുന്നുവെന്ന പരാതികള്‍ പണ്ട് മുതല്‍ക്കു തന്നെ നിലനില്‍ക്കുന്നുണ്ട്. എന്നിലിപ്പോള്‍ ഇത്തരം ഫ്രീക്കന്‍ ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഇറങ്ങിയിരിക്കുകയാണ് മോട്ടര്‍ വാഹന വകുപ്പ്. സംസ്ഥാനത്ത് 2018 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെ മാത്രം മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയത് ഇത്തരത്തിലുള്ള 3668 ടൂറിസ്റ്റ് ബസുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ ഫ്രീക്കന്‍ ബസുകള്‍ കുടുങ്ങിയത് തിരുവനന്തപുരം ആര്‍ ടി ഓഫീസിനു […]
Tag: motor vehicles
ഇനി ഓട്ടോക്കൂലി എത്രയെന്ന് മൊബൈല്‍ ആപ്പ് പറയും
തിരുവനന്തപുരം: മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷനിലൂടെ ഓട്ടോറിക്ഷാ നിരക്ക് അറിയാന്‍ സംവിധാനമൊരുങ്ങുന്നു. ലീഗില്‍ മെട്രോളജി വകുപ്പാണ് ഇതിനുപിന്നില്‍ നില്‍ക്കുന്നത്. പരീക്ഷണ ഉപയോഗം തുടങ്ങി. ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കുകയും സഞ്ചരിച്ച ദൂരവും നിരക്കും യാത്രക്കാരന് ആപ്പിലൂടെ തിരിച്ചറിയാനും സാധിക്കും. ഒരോ യാത്രയിലും എത്ര കിലോമീറ്റര്‍ വാഹനം പിന്നിടുന്നുവെന്ന് കണക്കാക്കി അംഗീകൃത നിരക്ക് യാത്രക്കാരനെ അറിയിക്കാന്‍ ആപ്പിലൂടെ കഴിയും. സ്മാര്‍ട്ട് ഫോണില്ലാത്തവരെ യാത്രക്കൂലി അറിയിക്കാന്‍ ഫെയര്‍മീറ്റര്‍ ജി.പി.എസുമായി ബന്ധിപ്പിക്കും. ഫെയര്‍മീറ്ററില്‍ ക്രമക്കേട് നടത്താനാകില്ല. ജി.പി.എസ് ഘടിപ്പിച്ച വാഹനം അധികൃതര്‍ക്ക് നിരീക്ഷിക്കാം. കണ്‍ട്രോള്‍ […]
നമ്പര്‍പ്ലേറ്റിലെ അലങ്കാരപ്പണി; കര്‍ശന മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പു നിര്ദേശിച്ചിരിക്കുന്നതില്നിന്നു വ്യത്യസ്തമായി വാഹനങ്ങളില്‍ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്നവര്ക്കു മുന്നറിയിപ്പുമായി കേരള പോലീസ്. ചിത്രപ്പണിയും അലങ്കാരങ്ങളുമുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിച്ചാല്‍ 5000 രൂപ വരെ പിഴ ഈടാക്കുമെന്നു പോലീസ് അറിയിച്ചു. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവര്‍ത്തിച്ചു. നിയമപ്രകാരം ലൈറ്റ്, മീഡിയം, ഹെവി പൊതുവാഹനങ്ങളുടെ പിന്നിലും വശങ്ങളിലും രണ്ടുവരിയില്‍ നമ്പര്‍ എഴുതണം. മോട്ടോര്‍ കാര്‍, ടാക്സി കാര്‍ എന്നിവയ്ക്കു മാത്രം മുന്നിലും പിന്നിലും ഒറ്റവരി നമ്പര്‍ മതി. മറ്റു വാഹനങ്ങള്‍ക്ക് മുന്‍വശത്തെ നമ്പര്‍ […]
വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇനി മുതല്‍ ജിഎസ്ടി നല്‍കണം
ന്യൂഡല്‍ഹി: വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇനി മുതല്‍ നിരക്കിനൊപ്പം 18 ശതമാനം ജിഎസ്ടി നല്‍കണം. അതോറിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് റൂളിങ്ങിന്‍റെ (എഎആര്‍) ഗോവ ബഞ്ചിന്‍റെതാണ് വിധി. പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഒരു സേവനമാണെന്നും സേവനത്തിന് ഈടാക്കുന്ന തുകയ്ക്ക് ജിഎസ്ടി ബാധകമാണെന്നും എഎആര്‍ നിരീക്ഷിച്ചു. ഇനിമുതല്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ജിഎസ്ടി നല്‍കണം.




