ഫ്രീക്കന്‍ ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്

തിരുവനന്തപുരം: പരിസര ബോധമില്ലാതെ ചെവി പൊട്ടുന്ന ശബ്ദസംവിധാനങ്ങളും ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ സംസ്ഥാനത്ത് അപകട ഭീഷണി വിതച്ച്‌ സര്‍വീസ് നടത്തുന്നുവെന്ന പരാതികള്‍ പണ്ട് മുതല്‍ക്കു തന്നെ നിലനില്‍ക്കുന്നുണ്ട്.

എന്നിലിപ്പോള്‍ ഇത്തരം ഫ്രീക്കന്‍ ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഇറങ്ങിയിരിക്കുകയാണ് മോട്ടര്‍ വാഹന വകുപ്പ്. സംസ്ഥാനത്ത് 2018 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെ മാത്രം മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയത് ഇത്തരത്തിലുള്ള 3668 ടൂറിസ്റ്റ് ബസുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറ്റവും കൂടുതല്‍ ഫ്രീക്കന്‍ ബസുകള്‍ കുടുങ്ങിയത് തിരുവനന്തപുരം ആര്‍ ടി ഓഫീസിനു കീഴിലാണെന്നാണ് റിപ്പോര്‍ട്ട് . ഇത്തരം 790 ബസുകളെയാണ് ഇവിടെ മാത്രം അധികൃതര്‍ പൂട്ടിയത്. നിയമം അനുവദിക്കുന്നതിനെക്കാള്‍ ശക്തിയുള്ള വെളിച്ച-ശബ്ദ സംവിധാനങ്ങളാണ് മിക്ക ബസുകളിലും.

അമിത വെളിച്ച-ശബ്ദ സംവിധാനങ്ങള്‍ ഡ്രൈവറുടെ ശ്രദ്ധ തെറ്റിച്ച്‌ അപകടങ്ങളുണ്ടാക്കാന്‍ സാധ്യത കൂടുതലാണ്. ഇത്തരം ബസുകള്‍ പിടികൂടാന്‍ രാത്രികാല പരിശോധനകള്‍ ശക്തമാക്കിയതായി അധികൃതര്‍ വ്യക്തമാക്കുന്നു.

prp

Related posts

Leave a Reply

*