ഇനി വഴിയില്‍ തടഞ്ഞുള്ള പരിശോധനയില്ല; ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ സംവിധാനവുമായ് ഗതാഗത വകുപ്പ്

തൃശ്ശൂര്‍: വഴിയില്‍ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തിയുള്ള പരിശോധന ഇനിയില്ല. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ സംവിധാനവുമായ് എത്തിയിരിക്കുകയാണ് മോട്ടോര്‍ വകുപ്പ്. ഈ സംവിധാനമുള്ള 17 ഇന്‍റര്‍സെപ്റ്റര്‍ വണ്ടികളാവും ഇനി നിരത്തുകളില്‍ വാഹന പരിശോധന നടത്തുക. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്‌നിഷന്‍ സംവിധാനം റോഡിലൂടെ അമിത വേഗത്തില്‍ പോകുന്നതും മറ്റ് നിയമ ലംഘനങ്ങല്‍ നടത്തുന്നതുമായ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ക്യാമറയില്‍ പകര്‍ത്തി പൊലീസിന് നല്‍കും. വാഹനത്തിന്‍റെ പഴക്കം, ഇന്‍ഷുറന്‍സ് ഉണ്ടോ, അപകടമുണ്ടാക്കിയതാണോ, കേസില്‍പ്പെട്ടതാണോ തുടങ്ങി വാഹനം സംബന്ധിച്ച എല്ലാ […]

മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്യില്ല

ന്യൂഡല്‍ഹി: മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്തു നല്‍കരുതെന്ന് സുപ്രീം കോടതി. ഗതാഗത വകുപ്പ് രജിസ്റ്റര്‍ ചെയ്തു നല്‍കുന്ന വാഹനങ്ങള്‍ വാഹന നിര്‍മാതാവ് നിര്‍മിച്ചു നല്‍കുന്ന അതേ സ്‌പെസിഫിക്കേഷനുകള്‍ ഉള്ളതായിരിക്കണമെന്നും മോട്ടോര്‍ വാഹന നിയമ വകുപ്പ് പ്രകാരം അനുവദനീയമായ രീതിയിലുള്ളതായിരിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റെതാണ് ഉത്തരവ്. റോഡിലെ സുരക്ഷിതത്വത്തിനായി, എ ആര്‍ എ ഐ ടെസ്റ്റ് ചെയ്തിട്ടുള്ള വാഹനങ്ങളില്‍ പറഞ്ഞിട്ടുള്ള എല്ലാ സ്‌പെസിഫിക്കേഷനുകളും വാഹന […]

ഫ്രീക്കന്‍ ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്

തിരുവനന്തപുരം: പരിസര ബോധമില്ലാതെ ചെവി പൊട്ടുന്ന ശബ്ദസംവിധാനങ്ങളും ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ സംസ്ഥാനത്ത് അപകട ഭീഷണി വിതച്ച്‌ സര്‍വീസ് നടത്തുന്നുവെന്ന പരാതികള്‍ പണ്ട് മുതല്‍ക്കു തന്നെ നിലനില്‍ക്കുന്നുണ്ട്. എന്നിലിപ്പോള്‍ ഇത്തരം ഫ്രീക്കന്‍ ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഇറങ്ങിയിരിക്കുകയാണ് മോട്ടര്‍ വാഹന വകുപ്പ്. സംസ്ഥാനത്ത് 2018 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെ മാത്രം മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയത് ഇത്തരത്തിലുള്ള 3668 ടൂറിസ്റ്റ് ബസുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ ഫ്രീക്കന്‍ ബസുകള്‍ കുടുങ്ങിയത് തിരുവനന്തപുരം ആര്‍ ടി ഓഫീസിനു […]

പുതുക്കിയ ഓട്ടോ നിരക്ക് മീറ്ററിലെത്താന്‍ ഇനിയും സമയമെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ നിരക്ക് മീറ്ററിലെത്താന്‍ ഇനിയും സമയമെടുക്കും. പുതിയ നിരക്കിന് അനുസരിച്ച്‌ മീറ്ററുകള്‍ മുദ്രണം ചെയ്‌തെങ്കില്‍ മാത്രമേ ഇത് നടപ്പിലാകൂ. എന്നാല്‍ ഇതിന് വേണ്ട നടപടികള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. നിരക്ക് പുതുക്കുന്ന സര്‍ക്കാര്‍ വിജ്ഞാപനം ഔദ്യോഗികമായി ലീഗല്‍ മെട്രോളജി വകുപ്പിന് ലഭിച്ചിട്ടില്ല. ഇത് ലഭിച്ചതിന് ശേഷം മാത്രമേ മീറ്റര്‍ മുദ്രണം ചെയ്യുകയുള്ളൂ. സംസ്ഥാനത്തെ മുഴുവന്‍ ഓട്ടോകളുടെയും മീറ്ററുകള്‍ ഒറ്റയടിക്ക് പുതിയ നിരക്കിലേക്ക് മാറ്റാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളുള്ളതിനാല്‍ ഘട്ടം, ഘട്ടമായിട്ടായിരിക്കും ഇത് നടക്കുക. മൂന്ന് മാസം […]

ബസുകളിലെ സംവരണ സീറ്റുകളുടെ സ്റ്റിക്കറുമായി മോട്ടോര്‍വാഹനവകുപ്പ്

തിരുവനന്തപുരം: സ്വകാര്യ ബസുകളില്‍ സംവരണവിഭാഗക്കാര്‍ക്ക് അനുവദിച്ചിരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ വ്യക്തത വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ഇതു സംബന്ധിച്ച്‌ സ്റ്റിക്കറുകള്‍ പതിപ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നീക്കം. ഈ സംവരണസീറ്റുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം കണ്ടക്ടര്‍ക്കാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു. ബസുകളിലെ ആകെ സീറ്റുകളുടെ 20 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ക്കായി അനുവദിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കായി 25 ശതമാനം സീറ്റുകളാണ് നീക്കി വച്ചിരിക്കുന്നത്. ഗര്‍ഭിണിക്ക് ഒരു സീറ്റും കുഞ്ഞുമായി യാത്രചെയ്യുന്ന അമ്മമാര്‍ക്ക് അഞ്ച് ശതമാനവും സംവരണമുണ്ട്. ഭിന്നശേഷിക്കാര്‍ക്കും അന്ധര്‍ക്കുമായി […]

സംസ്ഥാനത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഇനി ബാഡ്ജ് വേണ്ട

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനും ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് നിയമങ്ങളിലും ഭേദഗതി വരുത്തി മോട്ടോര്‍ വാഹന വകുപ്പ്.  പുതിയ ഭേദഗതി പ്രകാരം 7500 കിലോ ഗ്രാമില്‍ താഴെ ലോഡ് ഉള്‍പ്പെടെ ഭാരം വരുന്ന ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഓട്ടോറിക്ഷ, ത്രീവീലര്‍ ഗുഡ്സ് തുടങ്ങിയ ട്രാന്‍സ്പോര്‍ട്ട് ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ല. ഇപ്രകാരം ബാഡ്ജ് ഉള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഇനി മുതല്‍ മൂന്ന് വര്‍ഷം കൂടുമ്പോള്‍ പുതുക്കേണ്ടതില്ല. ലൈസന്‍സിന്‍റെ സാധുത സ്വകാര്യ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള കാലാവധിയായി […]

24 മണിക്കൂറും വാഹനപരിശോധന നടത്താനൊരുങ്ങി കേരള പോലീസ്

തിരുവനന്തപുരം: വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി കേരള മൊട്ടോര്‍ വാഹനവകുപ്പ്. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേഫ് കേരള സ്‌ക്വാഡുകള്‍ രൂപീകരിക്കും. ഇത്തരം 51 സ്‌ക്വാഡുകള്‍ രൂപീകരിക്കാനാണ് നീക്കം. ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും മൂന്നുവീതം എ.എം.വി.മാരും അടങ്ങിയ സ്‌ക്വാഡുകളാണ് വാഹനപരിശോധന നടത്തുക. മൂന്ന് ഷിഫ്റ്റായി 24 മണിക്കൂറും ഇവര്‍ റോഡിലുണ്ടാവും. ജില്ലകളിലെ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറാണ് ഇവയുടെ ഏകോപനം നടത്തുക. ഇതിനായി 255 തസ്തികകളില്‍ ഉടന്‍ നിയനം നടത്തും. സ്‌ക്വാഡുകളില്‍ ഡ്യൂട്ടിയില്ലാത്ത 14 എം.വി.ഐ.മാരെ ഓരോ […]