കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്ന് വീണ് 22 മരണം

കൊല്‍ക്കത്ത: നിര്‍മാണത്തിലിരുന്ന മേല്‍പ്പാലത്തിന്‍റെ ഒരു ഭാഗം തകര്‍ന്ന് വീണ് കൊല്‍ക്കത്തയില്‍ 22 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ കൊല്‍ക്കത്തയിലെ ഗിരീഷ് പാര്‍ക്കിലെ ഗണേഷ് ടാക്കീസിന് സമീപം വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. മരിച്ചവിലേറെയും തൊളിലാളികളാണ്, അപകടസമയത്ത് നൂറിലേറെ തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നതായാണ് അറിയുന്നത്. നിരവധിപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. bridge-collapse3-1024x6241

ബസടക്കം അനേകം വാഹനങ്ങളും പാലത്തിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. കൊല്‍ക്കത്തയിലെ ഏറ്റവും തിരക്കേറിയ പ്രദേശത്തുള്ള ഈ മേല്‍പ്പാലം ഗിരീഷ് പാര്‍ക്കിനെ ഹൌറയുമായി ബന്ധിപ്പിക്കുന്ന കൊല്‍ക്കത്തയിലെ ഏറ്റവും നീളമുള്ള മേല്‍പ്പാലമാണ്. നിരവധി വാഹനങ്ങളുടെയും റിക്ഷകളുടേയും പാര്‍ക്കിംഗ് സ്ഥലം കൂടിയാണ് ഇത്.

A general view of the collapsed flyover in Kolkata, India, March 31, 2016. REUTERS/Rupak De Chowdhuri TPX IMAGES OF THE DAY - RTSCYAF

വിവേകാന്ദ ഫ്ളൈ ഓവര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മേല്‍പ്പാലം കൊല്‍ക്കത്ത മെട്രോപൊളീറ്റന്‍ ഡവലപ്മെന്‍റ് അതോറിറ്റിയാണ് നിര്‍മിക്കുന്നത്. 2008 ല്‍ അംഗീകാരം നല്‍കിയ പദ്ധതി നിര്‍മാണം ആരംഭിച്ചത് 2009 ലാണ്. 2012 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.
1459416022_kolkata-bridge-collapse
പാലത്തിന്‍റെ അവശിഷ്ടങ്ങള്‍ ഉയര്‍ത്താന്‍ ശ്രമം നടത്തുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും രംഗത്തുണ്ട്.
prp

Related posts

Leave a Reply

*