അഞ്ച് ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്ക് ഒളിമ്ബിക്‌സ് യോഗ്യത

ഇന്ത്യന്‍ ബോക്സിങ് താരങ്ങളായ വികാസ് കൃഷന്‍ (69 കിലോഗ്രാം), പൂജാ റാണി (75 കിലോഗ്രാം), സതീഷ് കുമാര്‍ (+91 കിലോഗ്രാം), ലൗലിന ബോര്‍ഗോഹെയ്ന്‍ (69 കിലോഗ്രാം), ആശിഷ് കുമാര്‍ (75 കിലോഗ്രാം) എന്നിവര്‍ ടോക്യോ ഒളിമ്ബിക്‌സിന് യോഗ്യത നേടി.

നിര്‍ണായക മത്സരത്തില്‍ തായ്‌ലന്‍ഡിന്റെ പൊര്‍ണിപ ചുടീയെ 5-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് പൂജാ റാണി യോഗ്യത നേടിയത്. ജാപ്പനീസ് താരം സെവോണ്‍റെറ്റ്‌സ് ഒക്കാസാവയ്‌ക്കെതിരെ വിജയം നേടി വികാസ് കൃഷനും ഉസ്ബക്കിസ്താന്‍ താരം മഫ്തുനാകോന്‍ മെലിയേവയ്‌ക്കെതിരെ ജയം നേടി ലൗലിനയും ഒളിമ്ബിക്‌സ് യോഗ്യത ഉറപ്പാക്കി. സതീഷ് കുമാര്‍ മംഗോളിയയുടെ ദെയ്വി ഒഗോണ്‍ബെയറിനെ 5-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.

prp

Leave a Reply

*