കെ.എസ്.ആര്‍.ടി.സി ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി; ജീവനക്കാര്‍ക്ക് മാസ്ക്

തിരുവനന്തപുരം: കേരളത്തിലും കൊറോണ സ്ഥിരീകരിക്കുകയും നിരവധി പേര്‍ നിരീക്ഷണത്തിലും ആയ സാഹചര്യത്തില്‍ സുരക്ഷാ നടപടികളുമായി കെ.എസ്.ആര്‍.ടി.സിയും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി.

കൂടാതെ, സര്‍വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാര്‍ക്ക് മാസ്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നടപടികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

prp

Leave a Reply

*