കൊച്ചി ബ്ലാക്ക് മെയില്‍ കേസ്; പൊലീസിന്‍റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി

കൊച്ചി: കൊച്ചിയില്‍ നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പൊലീസിന്‍റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. സംഭവത്തില്‍ സ്വര്‍ണക്കടത്ത് അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും ഇത് പ്രതികള്‍ ഉണ്ടാക്കിയ കഥയാണെന്നാണ് പൊലീസിന്‍റെ ഇതുവരെയുള്ള കണ്ടെത്തല്‍. ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടുക മാത്രമായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. തട്ടിപ്പ് ആസൂത്രണം ചെയ്തത് മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹാരിസും ഇയാളുടെ ബന്ധുവും മുഖ്യപ്രതിയുമായ റഫീക്കുമാണ്. എന്നാല്‍ മുഖ്യസൂത്രധാരന്‍ താനല്ലെന്നും തന്നെ കരുവാക്കിയതാണെന്നും ഹാരിസ് പ്രതികരിച്ചു.

പ്രതികള്‍ക്ക് ഷംന കാസിമിന്‍റെ ഫോണ്‍ നമ്ബര്‍ കൈമാറിയത് സിനിമ മേഖലയിലുള്ള ഒരാളാണ്. തട്ടിപ്പിനെ കുറിച്ച്‌ അറിയാതെയാണ് നമ്ബര്‍ കൈമാറിയതെന്നാണ് ഇയാളുടെ മൊഴി. ഈ സാഹചര്യത്തില്‍ ഇയാളെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കേസില്‍ ഇതുവരെ എട്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത്.

prp

Leave a Reply

*