ഭാര്യയോട് വഴക്കിട്ട യുവാവ് സ്വന്തം വീടിന്​ തീയിട്ടു ; കത്തിച്ചാമ്ബലായത് 10 വീടുകള്‍

മുംബൈ: ഭാര്യയുമായി വഴക്കിട്ട് യുവാവ്​​ സ്വന്തം വീടിന്​ തീയിട്ടതിനെ തുടര്‍ന്ന്​ മഹാരാഷ്​ട്രയിലെ സതാര ജില്ലയില്‍ കത്തിയമര്‍ന്നത് പത്തോളം വീടുകള്‍ .സതാരയിലെ പഠാന്‍ താലൂക്കിലെ മജ്​ഗോണ്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് ഞെട്ടിക്കുന്ന ​​ സംഭവം. പ്രതിയായ സഞ്​ജയ്​ പാട്ടീലിനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തതായാണ് റിപ്പോര്‍ട്ടുകള്‍ .

ഭാര്യ പല്ലവിയുമായി വഴക്കിട്ട സഞ്​ജയ്​ സ്വന്തം വീടിന്​ തീയിടുകയായിരുന്നു. അഗ്​നിബാധയെ തുടര്‍ന്ന്​ വീട്ടിലുണ്ടായിരുന്ന ഗ്യാസ്​ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഇതേ തുടര്‍ന്നാണ് സമീപത്തെ വീടുകളിലേക്ക്​ തീപടര്‍ന്നത് .

അതെ സമയം ഗ്രാമവാസികള്‍ തീ കെടുത്താന്‍ ശ്രമം നടത്തിയെങ്കിലും വീടുകള്‍ അഗ്നിക്കിരയായി . സഞ്​ജയ്​യെ തീപിടിത്തത്തില്‍ നിന്ന്​ രക്ഷിച്ചെങ്കിലും ക്രൂര മര്‍ദനത്തിനിരയാക്കിയ ശേഷമാണ് ഗ്രാമീണര്‍​ പൊലീസിനെ ഏല്‍പ്പിച്ചത് . പല്ലവിയെ ബന്ധുവീട്ടിലേക്ക്​ മാറ്റിപ്പാര്‍പ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ സഞ്​ജയ്​യെ രണ്ടുദിവസത്തെ പൊലീസ്​ കസ്റ്റഡിയില്‍ വിട്ടു.

prp

Leave a Reply

*