ഏകദിന, ടി-20 മത്സരങ്ങളില്‍ രോഹിത് ശര്‍മ്മ ഇന്ത്യയെ നയിക്കാനൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്

ഏകദിന, ടി-20 മത്സരങ്ങളില്‍ രോഹിത് ശര്‍മ്മ ഇന്ത്യയെ നയിക്കാനൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ നടക്കുന്ന ടി-20 ലോകകപ്പിനു ശേഷം താരം ഇന്ത്യയുടെ പരിമിത ഓവര്‍ മത്സരങ്ങള്‍ക്കുള്ള ടീമിനെ നയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.അതേസമയം, ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനാകാന്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ് സമ്മതമറിയിച്ചു എന്ന് സൂചനകളുണ്ട്. ടി-20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് ചുമതല ഏറ്റെടുക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു.

നേരത്തെ, കോലി ടി-20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമ്ബോള്‍ രോഹിത് പകരം ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ടി-20ക്കൊപ്പം ഏകദിന മത്സരങ്ങളിലും രോഹിത് ഇന്ത്യയെ നയിക്കുമെന്നാണ് വിവരം. രവി ശാസ്‌ത്രി ഉള്‍പ്പെടുന്ന ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫ് -ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്നതോടെയാണിത്. ന്യൂസിലന്‍ഡിനെതിരായ പരമ്ബരയില്‍ രാഹുല്‍ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലകനായേക്കും എന്ന റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു.

prp

Leave a Reply

*