പുറത്തുള്ളവര്‍ക്ക് ബീഡിക്കമ്ബനി: അകത്ത് ഹാന്‍സ് നിര്‍മാണം

മലപ്പുറം: പുറത്തുള്ളവരോട് ബീഡിക്കമ്ബനിയാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ഹാന്‍സ് നിര്‍മാണം നടത്തിയ സംഘത്തെ പോലീസ് (Police) പിടികൂടി.

കണ്ണമംഗലത്താണ് നിരോധിത പാന്‍ ഉല്‍പ്പന്നമായ ഹാന്‍സ് (Pan masala) നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തി പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര കച്ചേരിപ്പടി സ്വദേശി കാങ്കടക്കടവന്‍ അഫ്‌സല്‍(30), ഏ ആര്‍ നഗര്‍ കൊളപ്പുറം സ്വദേശി കഴുങ്ങും തോട്ടത്തില്‍ മുഹമ്മദ് സുഹൈല്‍ ( 25), ഇതര സംസ്ഥാന തൊഴിലാളിയായ ഡല്‍ഹി സ്വദേശി അസ്ലം (23) എന്നിവരെയാണ് മലപ്പുറം ഡി വൈ എസ് പി പി പ്രതീപ് അസ്റ്റ് ചെയ്തു.

പരിശോധനയില്‍ അരക്കോടി വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു. അഞ്ച് ലക്ഷം രൂപ വില വരുന്ന മൂന്ന് പാക്കിംങ്ങ് യൂണിറ്റുകളാണ് കേന്ദ്രത്തില്‍ നിന്നും കണ്ടെത്തിയത്. അഞ്ച് മാസത്തോളമായി രാപകലില്ലാതെയാണ് നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പുകയില ഉല്‍പന്നങ്ങളും മറ്റും ഇവിടെ എത്തിച്ചശേഷം സംയോജിപ്പിച്ച്‌ ഹാന്‍സിന്റെ പ്രിന്റ് ചെയ്ത റാപ്പറുകളിലാക്കുന്ന പ്രവൃത്തിയാണ് ഇവിടെ നടന്നിരുന്നത്.

ബാംഗ്ലൂരില്‍ നിന്നും ഉണക്ക മത്സ്യവും മറ്റും കൊണ്ടുവരുന്ന വണ്ടികളിലാണ് അസംസ്‌കൃത വസ്തുക്കള്‍ ഇവിടെ എത്തിച്ചിരുന്നത്. ഡല്‍ഹിയില്‍ നിന്നാണ് പാക്കിംങ് സാമഗ്രികള്‍ എത്തിച്ചത്. രാത്രിയില്‍ ഫാക്ടറിയില്‍ എത്തുന്ന സംഘം ആഢംഭര വാഹനങ്ങളിലാണ് വിവിധ ഭാഗങ്ങളിലേക്ക് പാക്ക് ചെയ്ത ഉത്്പന്നങ്ങള്‍ കടത്തികൊണ്ടു പോയിരുന്നത്.

prp

Leave a Reply

*