താലിബാനെ അംഗീകരിക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ തയ്യാറായാല്‍ അത് അമേരിക്കക്കും സഖ്യരാഷ്ട്രങ്ങള്‍ക്കും ഭീഷണി’: റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: താലിബാനെ അംഗീകരിക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ തയ്യാറായാല്‍ അത് അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് റിപ്പോര്‍ട്ട്.

പാകിസ്ഥാന് പുറമെ റഷ്യ, ചൈന, അമേരിക്കയുടെ അടുത്ത സുഹൃത്തായ ഖത്തര്‍ എന്നീ രാജ്യങ്ങള്‍ താലിബാനുമായി അടുക്കാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

താലിബാനും പാകിസ്ഥാനും ഒറ്റക്കെട്ടാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയതോടെ പതിറ്റാണ്ടുകളായി നിലനിന്ന ഇന്ത്യന്‍ സ്വാധീനം കുറയ്ക്കാന്‍ പാകിസ്ഥാന് സാധിക്കുമെന്നും ഇത് അമേരിക്കയ്ക്കും തിരിച്ചടിയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

താലിബാന്റെ പ്രതികരണം മിക്ക അന്താരാഷ്ട്ര വിഷയങ്ങളിലും അനിശ്ചിതമാണെന്നും അമേരിക്കന്‍ കോണ്‍ഗ്രസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിസ്ഥാന്റെ തകര്‍ച്ചയില്‍ പാകിസ്ഥാനും പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. താലിബാനെ അംഗീകരിക്കുന്ന തരത്തില്‍ അമേരിക്കയുടെ ഭാഗത്ത് നിന്നും ചെറുതായ ഒരു നീക്കം പോലും ഉണ്ടാകാന്‍ പാടില്ലെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

prp

Leave a Reply

*