28 ലക്ഷത്തിന്‍റെ ഇലട്രിക്ക് കാറുകള്‍ പുറത്തിറക്കാനൊരുങ്ങി Byton

ഇലട്രിക്ക് കാറുകളുടെ കൂട്ടത്തിലേക്കു പുതിയ ടെക്ക്നോളജിയുമായി Byton എത്തുന്നു. പുതിയ EV മോഡലുകളാണ് പുതിയതരം സാങ്കേതിക ഇലട്രിക്ക് സംവിധാനത്തോടെ വിപണിയില്‍ എത്തുന്നത്. കാലത്തിനു അനിവാര്യമായ സവിശേഷതകളോടെയാണ് Byton ഇലട്രിക്ക് കാറുകള്‍ ചൈനീസ് വിപണിയില്‍ എത്തുന്നത്. ഇതിന്‍റെ പ്രധാന സവിശേഷതകള്‍ നോക്കാം.

 

ഇതില്‍ പുതിയ തരത്തിലുള്ള ഡ്രൈവിംഗ് ടെക്നോളജി ആണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു തരത്തിലുള്ള EV മോഡലുകള്‍ വിപണിയില്‍ എത്തുന്നുണ്ട്. അതില്‍ ഒരു മോഡലിന് 71 kWh ബാറ്ററി ലൈഫും
രണ്ടാമത്തേതിന് 95 kWh ബാറ്ററി ലൈഫും ആണുള്ളത്. 150 സ്പീഡ് വരെ ഇതില്‍ സാധിക്കുന്നു
ഫാസ്റ്റ് ചാര്‍ജിങ് ആണ് ഇതിനുള്ളത്.

പുതിയ ടെക്നോളജിയില്‍ ഉള്ള സ്റ്റിയറിങ് ആണ് ഇതിനു നല്‍കിയിരിക്കുന്നത്. ഇതില്‍ പാസ്സഞ്ചറുകള്‍ക്ക് ഉപയോഗിക്കുവാന്‍ പുതിയ ഫേസിങ് ടെക്നോളജി ഉപയോഗിക്കുന്നു . ഇതില്‍ Byton Life’ ,കൂടാതെ മറ്റു ആപ്ലികേഷനുകളും ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ് . 2019 ല്‍ ഇത് ചൈന വിപണിയിലും കൂടാതെ 2020 ല്‍ മറ്റു രാജ്യങ്ങളിലും ഇത് എത്തുന്നതാണ് . ഇതിന്‍റെ വിലവരുന്നത് ഏകദേശം
$45,000 അടുത്താണ്. അതായത് ഇന്ത്യന്‍ വിപണിയില്‍
28 ലക്ഷം രൂപ വില വരും.

prp

Leave a Reply

*