രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മക്ക് കാരണം നോട്ട് നിരോധനം: അരവിന്ദ് കെജ്‌രിവാള്‍

ന്യൂ ഡല്‍ഹി: നോട്ട് നിരോധനം ദുരന്തമല്ല മറിച്ച് വന്‍ അഴിമതിയെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നോട്ട് നിരോധനത്തിന്‍റെ നല്ല വശങ്ങളെക്കുറിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ് വ്യാഴാഴ്ച സംസാരിച്ചതിന് പിന്നാലെയാണ് കെജ്‌രിവാളിന്‍റെ പ്രതികരണം.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ നോട്ട് നിരോധനം തകര്‍ത്തു. 1947 ന് ശേഷം തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോളെന്നും അരവിന്ദ് കെജരിവാള്‍ കുറ്റപ്പെടുത്തി. കള്ളപ്പണത്തെ പ്രതിരോധിക്കാന്‍ നോട്ട് നിരോധനത്തിന് കഴിഞ്ഞെന്ന രാഷ്ട്രപതിയുടെ പ്രതികരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും വലിയ നിരക്കിലാണെന്നാണ്
ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.

ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് 6.1 ശതമാനമാണ് തൊഴിലില്ലായ്മാ നിരക്ക്. 2016 നവംബറില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയ ശേഷം തൊഴില്‍ മേഖലയെക്കുറിച്ച് ഒരു സര്‍ക്കാര്‍ ഏജന്‍സി നടത്തിയ പഠനത്തിന്‍റെ കണക്കുകളാണിത്. കഴിഞ്ഞ 45 വര്‍ഷവും ഇത്രയും രൂക്ഷമായ തൊഴില്ലായ്മാ നിരക്ക് രാജ്യത്തുണ്ടായിട്ടില്ല. എന്നാല്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ട് കേന്ദ്രധനമന്ത്രാലയം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

prp

Related posts

Leave a Reply

*