കേന്ദ്രസര്‍ക്കാരിന്‍റെ നോട്ട് അസാധുവാക്കല്‍ തീരുമാനം ആര്‍ബിഐയുടെ അനുമതിയില്ലാതെ; വിവരാവകാശ രേഖ പുറത്ത്

ന്യൂഡല്‍ഹി: അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.)യുടെ അനുമതി ഇല്ലാതെയെന്ന് വിവരാവകാശരേഖ. 2016 നവംബര്‍ എട്ടിന് രാത്രി എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍, ഡിസംബര്‍ 15നാണ് ആര്‍.ബി.ഐ. തീരുമാനം അംഗീകരിക്കുന്നത്. നോട്ടുനിരോധനം നടപ്പായി 86 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയശേഷമായിരുന്നു ഇത്. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി തീരുമാനം അംഗീകരിക്കുന്നതായാണ് ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അസാധുവാക്കലിന് രണ്ടരമണിക്കൂര്‍ മുമ്പ് നടന്ന ആര്‍.ബി.ഐ. ബോര്‍ഡ് യോഗത്തില്‍ അംഗങ്ങള്‍ ഇതില്‍ വിയോജിപ്പ് രേഖപ്പെടുത്തി. […]

രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മക്ക് കാരണം നോട്ട് നിരോധനം: അരവിന്ദ് കെജ്‌രിവാള്‍

ന്യൂ ഡല്‍ഹി: നോട്ട് നിരോധനം ദുരന്തമല്ല മറിച്ച് വന്‍ അഴിമതിയെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നോട്ട് നിരോധനത്തിന്‍റെ നല്ല വശങ്ങളെക്കുറിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ് വ്യാഴാഴ്ച സംസാരിച്ചതിന് പിന്നാലെയാണ് കെജ്‌രിവാളിന്‍റെ പ്രതികരണം. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ നോട്ട് നിരോധനം തകര്‍ത്തു. 1947 ന് ശേഷം തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോളെന്നും അരവിന്ദ് കെജരിവാള്‍ കുറ്റപ്പെടുത്തി. കള്ളപ്പണത്തെ പ്രതിരോധിക്കാന്‍ നോട്ട് നിരോധനത്തിന് കഴിഞ്ഞെന്ന രാഷ്ട്രപതിയുടെ പ്രതികരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തൊഴിലില്ലായ്മ കഴിഞ്ഞ 45 […]

നോട്ട് നിരോധനം പ്രയോഗിച്ചത് അഴിമതിയെ ചികിത്സിക്കാന്‍: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ബാങ്കിംഗ് സിസ്റ്റത്തിലേക്ക് പണം തിരികെ എത്തിക്കാനാണ് നോട്ട് നിരോധനമെന്ന കടുപ്പമേറിയ മരുന്ന് പ്രയോഗിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്‍റെ അടിവേരുകളെ ചൂഴ്ന്ന അഴിമതിയെ ചികിത്സിക്കാനാണ് ഇത് നല്‍കിയത്. നവംബര്‍ 28ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജാബുവയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്‍റെ സര്‍ക്കാര്‍ 14 കോടി ജനങ്ങള്‍ക്ക് ലോണ്‍ നല്‍കിയതായും ഗ്യാരണ്ടി ഇല്ലാതെ പ്രധാനമന്ത്രി മുദ്ര യോജന പ്രകാരമാണ് ഇത് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷം കോണ്‍ഗ്രസ് ചെയ്യാത്ത പ്രവര്‍ത്തനങ്ങള്‍ നാല് […]

മോദി നോട്ട് നിരോധനത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക്: ആരോപണവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്‍റെ രണ്ടാം ഘട്ടത്തിലാണ് മോദിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി രംഗത്ത്. റിസര്‍വ്വ് ബാങ്കിന് മേല്‍ പിടിമുറുക്കാനുള്ള മോദി സര്‍ക്കാരിന്‍റെ നീക്കം നിരോധനത്തിന്‍റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണെന്ന് അദ്ദേഹം ആരോപിച്ചു. കരുതല്‍ ധനശേഖരത്തില്‍ നിന്ന് 3.6 ലക്ഷം കോടി വേണമെന്ന് സര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടത് ഇതിന്‍റെ ഭാഗമാണെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു. ‘റിസര്‍വ്വ് ബാങ്കിനോട് പണം വാങ്ങി തങ്ങളുടെ അടുപ്പക്കാരായ വ്യവസായികളെയും മറ്റും സഹായിക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം. കള്ളക്കഥകള്‍ മെനഞ്ഞും തെറ്റായ വസ്തുതകള്‍ […]

നോട്ട് നിരോധനം കൊണ്ട് ഉണ്ടായ നഷ്ടം ബി.ജെ.പിയില്‍ നിന്ന് ഈടാക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: നോട്ട് നിരോധനം കൊണ്ട് രാജ്യത്തിനുണ്ടായ നഷ്ടം ബി.ജെ.പിയില്‍ നിന്ന് ഈടാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് വഴിയാണ് നോട്ട് നിരോധനം നടത്തിയതിന്‍റെ രണ്ടാം വാര്‍ഷികത്തില്‍ തന്നെ ഇത്തരമൊരു വിമര്‍ശനവുമായി ചെന്നിത്തല എത്തിയത്.  ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ഓടികൊണ്ടിരുന്ന കാറിന്‍റെ ടയറിന് വെച്ച വെടിയാണ് നോട്ട് നിരോധനമെന്നു പറഞ്ഞത് ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ ആയ ജിന്‍ ഡ്രൈസെ ആയിരുന്നു. ഡോ മന്‍മോഹന്‍ സിംഗിന്‍റെ നേതൃത്വത്തിലെ യുപിഎ സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യന്‍ സാമ്പത്തിക രംഗം കുതിക്കുകയായിരുന്നു. ഈ […]

നോട്ട് നിരോധനത്തിന്‍റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ കരിദിനം ആചരിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്. വാര്‍ഷിക ദിനമായ നവംബര്‍ എട്ടിനു രാത്രി എട്ടു മണിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോടു മാപ്പു പറയണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നവംബര്‍ ഒന്‍പതിനു കോണ്‍ഗ്രസ് കരിദിനം ആചരിക്കും. സംസ്ഥാനതലത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ട് പിസിസി പ്രസിഡന്‍റുമാര്‍ക്കു കത്തയച്ചു.

പരാജയപ്പെട്ട സര്‍ക്കാരിന്‍റെ അതിലേറെ പരാജയപ്പെട്ട തീരുമാനമായിരുന്നു നോട്ട് നിരോധനം: യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ. പരാജയപ്പെട്ട സര്‍ക്കാരിന്‍റെ അതിലേറെ പരാജയപ്പെട്ട തീരുമാനമായിരുന്നു നോട്ട് നിരോധനമെന്ന് സിന്‍ഹ പറഞ്ഞു. നേപ്പാളില്‍ നിന്നുള്‍പ്പെടെ എത്തുന്ന നിരോധിച്ച നോട്ടുകളുടെ കണക്ക് കൂടി പുറത്തുവന്നാല്‍ നോട്ട് നിരോധനം എത്ര മണ്ടത്തരമായിരുന്നുവെന്ന് വ്യക്തമാകും. നോട്ട് നിരോധനം കൊണ്ട് മോദി ലക്ഷ്യം വച്ച ഒന്നും സാധ്യമായില്ലെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. നേപ്പാളില്‍ നിന്നും രാജ്യത്തെ വിവിധ ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നും ഇന്ത്യന്‍ രൂപ വരാനുണ്ട്. […]

നോട്ട് നിരോധനം വമ്പന്‍ വ്യവസായികളെ സഹായിക്കാന്‍ നടത്തിയ അഴിമതി: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നോട്ട് നിരോധനം വമ്പന്‍ വ്യവസായികളെ സഹായിക്കാന്‍ പൗരന്‍മാര്‍ക്കു നേരെ നടത്തിയ ആസൂത്രിത ആക്രമണമായിരുന്നെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനം വോട്ടുകളും തിരിച്ചെത്തിയ സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. നോട്ട് നിരോധനത്തിന്‍റെ പേരില്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്. കറന്‍സി റദ്ദാക്കല്‍ സര്‍ക്കാറിനു സംഭവിച്ച പിഴവായിരുന്നില്ല. വമ്പന്‍ വ്യവസായികളെ സഹായിക്കാന്‍ കരുതികൂട്ടി നടത്തിയ ആക്രമണമായിരുന്നു. നോട്ട് നിരോധനം വലിയ അഴിമതിയാണെന്നും രാഹുല്‍ ആരോപിച്ചു. ഏതാനും സമ്പന്നരുടെ പോക്കറ്റ് നിറയ്ക്കാനായാണ് […]