അമേരിക്കയില്‍ കവര്‍ച്ചാ ശ്രമത്തിനിടെ മലയാളി വെടിയേറ്റു മരിച്ചു

ടെക്‌സാസ്: മെസ്‌ക്വിറ്റിലെ ഷോപ്പിങ് സെന്‍ററിലുണ്ടായ വെടിവെപ്പില്‍ മലയാളി കൊല്ലപ്പെട്ടു. മെസ്‌ക്വിറ്റ് സിറ്റിയിലെ ഗാലോവെയില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തിയിരുന്ന സാജന്‍ മാത്യൂസ് ആണ് കൊല്ലപ്പെട്ടത്.

56 വയസായിരുന്നു. അക്രമിയെക്കുറിച്ചുള്ള വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല. കടയില്‍ സാധനം വാങ്ങാന്‍ എത്തിയ അമേരിക്കക്കാരനാണ് വെടിയുതിര്‍ത്തത്.

ഉച്ചക്ക് 1.40നായിരുന്നു സംഭവം. കടയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണ ശ്രമത്തിനിടെ കൗണ്ടറില്‍ ഉണ്ടായിരുന്ന സാജന് നേരെ നിറയൊഴിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് ഇദ്ദേഹത്തെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡാലസ് കൗണ്ടിയില്‍ മാസ്കിറ്റ് സിറ്റിയിലാണ് സാജന്റെ സ്ഥാപനം.

കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന്‍ മാത്യൂസ് 2005 ല്‍ കുവൈത്തില്‍ നിന്നാണ് അമേരിക്കയില്‍ എത്തിയത്. ഡാലസ് പ്രസ്ബിറ്റിരിയന്‍ ഹോസ്പിറ്റലിലെ നഴ്സ് മിനിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. മെസ്‌ക്വിറ്റില്‍ ഈയിടെയാണ് വിക്ടോറിയ എന്ന പേരില്‍ സാജന്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ആരംഭിച്ചത്. സംഭവത്തില്‍ ആരെയും ഇതുവരെ പൊലീസ് അറസ്റ്റു ചെയ്തിട്ടില്ല.

prp

Leave a Reply

*