വിപണിയില്‍ നേരിയ നേട്ടം; സെന്‍സെക്‌സ് 82 പോയന്റ് നിഫ്റ്റി 26 പോയന്റ് നേട്ടത്തില്‍

മുംബൈ: വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം.സെന്‍സെക്‌സ് 82 പോയന്റ് ഉയര്‍ന്ന് 60,090ലും നിഫ്റ്റി 26 പോയന്റ് നേട്ടത്തില്‍ 17,925ലുമാണ് വ്യാപാരം ആരംഭിച്ചത്.

ആഗോള വിപണികള്‍ ദുര്‍ബലമാണെങ്കിലും പൊതുമേഖല ബാങ്ക്, എഫ്‌എംസിജി, മെറ്റല്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് വിപണിയെ നേട്ടത്തിലേയ്ക് നയിച്ചത്.

ഐടിസി, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്‌സ്, പവര്‍ഗ്രിഡ് കോര്‍പ്, ടൈറ്റാന്‍, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, എച്ച്‌ഡിഎഫ്‌സി, റിലയന്‍സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ടെക് മഹീന്ദ്ര, നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, ടിസിഎസ്, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, എല്‍ആന്‍ഡ്ടി, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

prp

Leave a Reply

*