ഭാര്യയും കാമുകനുമൊത്തുള്ള അശ്ലീല വീഡിയോ കണ്ടതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവം; ഭാര്യ അറസ്റ്റില്‍

നേമം: ഭാര്യയുടെ അശ്ലീല വീഡിയോ കണ്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍.ശ്രീകാര്യം സ്വദേശിനി അഖില (30) ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് അഖിലയുടെ കാമുകന്‍ നെടുമങ്ങാട് സ്വദേശി വിഷ്ണുവിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് ഇരുവരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. മുട്ടത്തറ പുത്തന്‍തെരുവ് മണക്കാട് ഉഷാ ഭവനില്‍ ശിവകുമാര്‍ (34) 2019 സെപ്റ്റംബര്‍ മാസത്തില്‍ ആത്മഹത്യ ചെയ്തിരുന്നു.

അഖിലയും കാമുകന്‍ വിഷ്ണുവും തമ്മിലുള്ള അശ്ലീല വീഡിയോ കാണേണ്ടി വന്നതില്‍ മനംനൊന്താണ് ശിവകുമാര്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. ശിവകുമാറിന്റെ മരണം സംബന്ധിച്ച്‌ ബന്ധുക്കള്‍ വിളപ്പില്‍ശാല പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഖിലയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.സി.ഐ എന്‍. സുരേഷ് കുമാര്‍, എസ്.ഐ വി. ഷിബു, എ.എസ്.ഐ ആര്‍.വി ബൈജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

prp

Leave a Reply

*