ഇരകളുടെ പേര് പരസ്യപ്പെടുത്തരുതെന്ന് വീണ്ടും സുപ്രീംകോടതി

ന്യൂഡല്‍ഹി: ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരുടെ പേരോ ചിത്രങ്ങളോ പരസ്യപ്പെടുത്തരുതെന്ന് വീണ്ടും സുപ്രീംകോടതി നിര്‍ദേശം. ഇരയായവരുടെ ചിത്രങ്ങളോ മോര്‍ഫ് ചെയ്ത ചിത്രങ്ങളോ മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു.

ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച്‌ മാര്‍ഗനിര്‍ദേശം നല്‍കാന്‍ സഹകരിക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും എന്‍പിഎക്കും നോട്ടീസ് അയച്ചു.

ബിഹാറിലെ മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് കോടതി നടപടി. മുസാഫര്‍പൂര്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കിയ പാറ്റ്‌ന ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി.

കേസ് മുന്നോട് പോകുകയാണെന്നും ജസ്റ്റീസ് മദന്‍ ബി. ലോക്കൂര്‍ വ്യക്തമാക്കി.ലൈംഗിക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കാന്‍ പാടില്ല. എന്നാല്‍ നിയന്ത്രണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

prp

Related posts

Leave a Reply

*