ശമ്ബള വിതരണം പൂര്‍ത്തിയായില്ല; സര്‍ക്കാറിനോട് 65 കോടി രൂപ ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി

തിരുവനന്തപുരം | ജൂലൈ മാസം വിതരണം ചെയ്യേണ്ട ശമ്ബളത്തിലേക്ക് 65 കോടി രൂപ കൂടി സര്‍ക്കാറിനോട് ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി.

ജൂലൈയില്‍ നല്‍കേണ്ട ശമ്ബളം പൂര്‍ത്തിയാകാന്‍ ഇനി 26 കോടിയാണ് വേണ്ടത്. ഇതിന് പുറമെ അടുത്ത മാസം മുതല്‍ അഞ്ചാം തീയതി ശമ്ബളം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവും നിലനില്‍ക്കുന്നുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് 65 കോടി ആവശ്യപ്പെട്ടത്.

ഒരു മാസം 79 കോടി രൂപയാണ് കെ എസ് ആര്‍ ടി സിയില്‍ ശമ്ബളത്തിന് വേണ്ടത്. ഏകദേശം 180 കോടി രൂപയാണ് കെ എസ് ആര്‍ ടി സിയുടെ ഒരു മാസത്തെ വരുമാനം. എന്നാല്‍, ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ശമ്ബളം നല്‍കിയതിനാല്‍ വരുമാനത്തിന്റെ ഭൂരിഭാഗവും ഇത് തിരിച്ചടക്കാനാണ് ഉപയോഗിക്കുന്നത്. നിലവില്‍ കെ എസ് ആര്‍ ടി സിയുടെ നഷ്ടം 3,500 കോടിക്ക് മുകളിലാണ്. പ്രതിദിനം എട്ട് കോടിയെങ്കിലും ഒരു ദിവസം വരുമാനം ലഭിക്കുന്ന സ്ഥിതിയുണ്ടായാല്‍ കുഴപ്പമില്ലാതെ പോകുമെന്നാണ് കെ എസ് ആര്‍ ടി സി കോടതിയെ അറിയിച്ചത്.

prp

Leave a Reply

*