സഹകരണ പ്രസ്ഥാനത്തെ ഒരാള്‍ക്കും തകര്‍ക്കാനാവില്ല: മന്ത്രി വി.എന്‍ വാസവന്‍

സഹകരണ പ്രസ്ഥാനത്തെ ആര് വിചാരിച്ചാലും തകര്‍ക്കാന്‍ കഴിയില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍. സഹകരണ പ്രസ്ഥാനത്തിനെതിരെ ഇപ്പോള്‍ നടക്കുന്നത് തെറ്റായ പ്രചരണങ്ങളാണെന്നും കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് കൃത്യമാണെന്നും മന്ത്രി പറഞ്ഞു.

കരുവന്നൂരില്‍ 38 കോടി 75 ലക്ഷം രൂപ മടക്കി കൊടുത്തു കഴിഞ്ഞു. നിക്ഷേപകര്‍ വിഷമിക്കേണ്ട കാര്യമില്ലെന്നും കുറ്റക്കാരെ ആരേയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും നിയമത്തിന്‍റെ പഴുത് ഉപയോഗിച്ച്‌ ഒരാളെയും രക്ഷപെടാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഒരു സഹകരണ സ്ഥാപനത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പൊതു വല്‍ക്കരിക്കുന്നത് ശരിയല്ല. സഹകരണ മേഖലയെ തകര്‍ക്കാന്‍ ഉള്ള ശ്രമം സഹകാരികള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

prp

Leave a Reply

*