അഞ്ചു വയസുകാരനേയും വെടിവച്ചു കൊന്ന് ഭീകരര്‍; ജവാനും വീരമൃത്യു; നാലു ഭീകരരെ വധിച്ച്‌ ഇന്ത്യന്‍ സേന

ശ്രീനഗര്‍: കശ്മീരില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ അഞ്ചു വയസുകാരനെ വെടിവച്ചു കൊന്ന് തീവ്രവാദികള്‍.സിആര്‍പിഎഫ് സുരക്ഷാ സംഘത്തിന് നേരെ നടന്ന ഭീകരാക്രമണത്തിലാണ് കുട്ടി മരിച്ചത്. ദക്ഷിണ കശ്മീരില്‍ അനന്ത്നാഗ് ജില്ലയിലെ ജില്ലയിലെ ബിജ്‌ബെഹാര പ്രദേശത്ത് ഹൈവേയില്‍ പട്രോളിങ് നടത്തിയിരുന്ന സിആര്‍പിഎഫ് സംഘത്തെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു. സൈനികരെ ആക്രമിച്ച ശേഷവും തുടരെ തുടരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഈ ആക്രമണത്തിലാണ് കുട്ടി വെടിയേറ്റ് മരിച്ചത്.ബൈക്കിലെത്തിയ ആയുധധാരികളായ നിറച്ചശേഷം അതിവേഗം കടന്നു കളഞ്ഞു.ഭീകരര്‍ക്കായി സൈന്യം ശക്തമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്

അതേസമയം, ഇന്നുരാവിലെ സൈന്യം നടത്തിയ ഓപ്പറേഷനില്‍ ജമ്മു കശ്മീരില്‍ നാല് തീവ്രവാദികളെ സൈന്യം വധിച്ചു. ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാല്‍ എന്ന സ്ഥലത്ത് പുലര്‍ച്ചെയാണ് സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.വ്യാഴാഴ്ച രാത്രി മുതല്‍ പ്രദേശത്ത് വെടിവെപ്പ് ആരംഭിച്ചത്. കൊല്ലപ്പെട്ട നാല് തീവ്രവാദികളും പുല്‍വാമ ജില്ലയില്‍ നിന്നുള്ളവരാണഅ. അടുത്തിടെയാണ് ഇവര്‍ തീവ്രവാദ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ജമ്മു കശ്മീര്‍ പോലീസും സുരക്ഷാ സേനയും സിആര്‍പിഎഫും സംയുക്തമായിട്ടാണ് വ്യാഴാഴ്ച രാവിലെ രാത്രി മുതല്‍ തെരച്ചില്‍ നടത്തിയത്.

prp

Leave a Reply

*