‘ആ രണ്ട് പോയിന്റ് മതി; മാപ്പു വേണ്ട’- റഫറിമാരുടെ സംഘടനയോട് ആഴ്സണല്‍ കോച്ച്‌ ആര്‍ട്ടേറ്റ

‘വാറി’ലെ പിഴവില്‍ ബ്രെന്റ്ഫോഡിനെതിരായ കളിയില്‍ നഷ്ടപ്പെട്ട വിലപ്പെട്ട രണ്ടു പോയിന്റ് തിരിച്ചുതന്നാല്‍ മതിയെന്ന് റഫറിമാരുടെ സംഘടനയോട് ഗണ്ണേഴ്സ് പരിശീലകന്റെ ആവശ്യം.

ഒരു ഗോളിന് മുന്നിലെത്തിയ ശേഷം വിവാദ ഗോളില്‍ ബ്രെന്റ്ഫോഡ് ഒപ്പം പിടിച്ചിരുന്നു. ഓഫ്സൈഡാണെന്ന് ഗണ്ണേഴ്സ് താരങ്ങള്‍ മുറവിളി കൂട്ടിയിട്ടും ‘വാര്‍’ പരിശോധനയലാണ് ഗോള്‍ അനുവദിച്ചത്. എന്നാല്‍, പരിശോനയില്‍ തെറ്റുപറ്റിയെന്നും മാപ്പു ചോദിക്കുകയാണെന്നും കഴിഞ്ഞ ദിവസം റഫറിമാരുടെ സംഘടന പി.ജി.എം.ഒ.എല്‍ പറഞ്ഞു.

”അത് മാനുഷിക അബദ്ധമല്ല. അത് സ്വന്തം ജോലി മനസ്സിലാകാതിരിക്കുന്നതിന്റെ പ്രശ്നമാണ്. അത് സ്വീകരിക്കാനാകില്ല. ആഴ്സണലിന് രണ്ട് പോയിന്റാണ് നഷ്ടമായത്. അത് തിരിച്ചുകിട്ടില്ല. ലീഗില്‍ മറ്റെവിടെയെങ്കിലും വെച്ച്‌ ആ രണ്ടു പോയിന്റും തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു’- ആര്‍ടേറ്റ പറഞ്ഞു.

‘വാര്‍’ ചുമതലയുള്ള ലീ മാസണായിരുന്നു അബദ്ധം വരുത്തിയത്. ഇതേ തുടര്‍ന്ന് ഈയാഴ്ചയിലെ മറ്റു മത്സരങ്ങളില്‍നിന്ന് മാസണെ മാറ്റിനിര്‍ത്തിയിട്ടുണ്ട്. ആഴ്സണലിന് മാത്രമല്ല, ബ്രൈറ്റണും സമാനമായ അബദ്ധത്തിന്റെ പേരില്‍ പോയിന്റ് നഷ്ടമായിരുന്നു.

prp

Leave a Reply

*