പതിനാറുകാരിയെ നിരന്തരം പീഡിപ്പിച്ചു ; ഭീഷണിപ്പെടുത്തി ; 71 കാരനുള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച രണ്ടു പേര്‍ പിടിയില്‍. വഞ്ചിയൂര്‍ സ്വദേശി ബിജു ( 46) ഇയാളുടെ സുഹൃത്ത് ബാബു (71) എന്നിവരാണ് പോലീസ് പിടിയിലായത്.

കിളിമാനൂരിലാണ് സംഭവം.

2021 മുതലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതികളില്‍ ഒരാളായ ബിജു വിവാഹിതനാണ്. ഇയാള്‍ അയല്‍വാസിയായ പെണ്‍കുട്ടിയെ വശീകരിച്ച്‌ തന്റെ വീട്ടില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. സുഹൃത്തായ ബാബുവിന് ഇക്കാര്യങ്ങള്‍ എല്ലാം അറിയാമായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് ബിജുവിന് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കിയത് ബാബുവാണ്.

പീഡനം സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. പിന്നാലെ പ്രതികള്‍ക്കെതിരെ പെണ്‍കുട്ടിയും അമ്മയും ചേര്‍ന്ന് നഗരൂര്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

prp

Leave a Reply

*