ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് പ്രഥമ പരിഗണന, ഇതിന് മുമ്ബ് ഒരു സര്‍ക്കാറും ഞങ്ങളെ പോലെ കഠിനമായി പ്രവര്‍ത്തിച്ചിട്ടില്ല- നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് പ്രഥമ പരിഗണനയെന്നും ഇതിന് മുമ്ബ് ഒരു സര്‍ക്കാറും ഞങ്ങളെ പോലെ കഠിനമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രയാഗ്‌രാജില്‍ ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി നടത്തിയ പരിപാടിയിലായിരുന്നു മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഭിന്നശേഷിക്കാര്‍ക്കായി സര്‍ക്കാര്‍ 900 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു

‘ എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് ഞങ്ങളുടെ പ്രവര്‍ത്തനം. രാജ്യത്തെ 130 കോടി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് സര്‍ക്കാറിന്റെ പ്രഥമ പരിഗണന. ഇതിന് മുമ്ബ് ഒരു സര്‍ക്കാറും ഞങ്ങളെ പോലെ ജനങ്ങള്‍ക്ക് വേണ്ടി കഠിനമായി പ്രവര്‍ത്തിച്ചിട്ടില്ല’ നരേന്ദ്ര മോദി പറഞ്ഞു

prp

Leave a Reply

*