10 കോടി രൂപ കെട്ടിവച്ചാല്‍ മാത്രമെ കടല്‍ക്കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കുവെന്ന്​ സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും ബോട്ടുടമയ്ക്കുമുള്ള നഷ്ട പരിഹാര തുക മുഴുവനും ഇറ്റലി കെട്ടിവച്ചാലേ കടല്‍ക്കൊല കേസിലെ നടപടി അവസാനിപ്പിക്കുവെന്ന്​ സുപ്രീം കോടതി. നേരത്തെ ​െകട്ടിവെച്ച 2.17 കോടി രൂപക്ക്​ പുറമെ പത്ത്​ കോടി രൂപകെട്ടിവെക്കണമെന്നാണ്​ ഇറ്റലിയോട്​ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്​. പണം കെട്ടിവെച്ചാല്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ ക്രിമിനല്‍ കേസിലെ നടപടികള്‍ അവസാനിപ്പിക്കുന്നതില്‍ എതിര്‍പ്പ് ഇല്ല എന്ന് കേരളവും സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

വെടിയേറ്റ് മരിച്ച അജേഷ് പിങ്കി, ജലസ്​റ്റിന്‍ എന്നിവരുടെ കുടുംബാംഗങ്ങളും സെന്‍റ്​ ആന്‍റണീസ് ബോട്ട് ഉടമ ​െഫ്രഡിയും നഷ്​ടപരിഹാര തുക സ്വീകരിക്കാമെന്ന്​ വ്യക്തമാക്കിയാതായി കേരളം ഇന്ന് സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്​തു.

പണം കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിര്‍ദേശിക്കുന്ന അക്കൗണ്ടിലാണ്​ ഇറ്റലി നിക്ഷേപിക്കേണ്ടത്​. ആ തുക കേന്ദ്ര വിദേശകാര്യ മന്ത്രാലയം സുപ്രീം കോടതിയില്‍ കെട്ടി വയ്ക്കണം. അതിന് ശേഷമേ കേസ്​ നടപടികള്‍ അവസാനിപ്പക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ അപേക്ഷ പരിഗണിക്കുകയുള്ളൂ എന്ന് കോടതി വ്യക്​തമാക്കി

prp

Leave a Reply

*