പ്രധാനമന്ത്രിയോട് സുള്‍ഫിക്കര്‍ പറഞ്ഞ രഹസ്യം പുറത്തായപ്പോള്‍ ഒവൈസി വില്ലനായി

ന്യൂഡല്‍ഹി: ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെവിയില്‍ രഹസ്യം പറയുന്ന മുസ്ലിം യുവാവിന്റെ ചിത്രം മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ ചിത്രത്തെ എഐഎംഐഎം അധ്യക്ഷന്‍ അസദ്ദുദ്ദീന്‍ ഒവൈസി പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ മുസ്ലിം യുവാവിനെ ടൈംസ് നൗ ചനാല്‍ കണ്ടെത്തുകയും പ്രധാനമന്ത്രിയോട് പറഞ്ഞ കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. സുല്‍ഫിക്കര്‍ അലി എന്ന യുവാവിന്റെ ചിത്രമാണ് വൈറലായത്. 40 വര്‍ഷമായാലും ഞാന്‍ ആ 40 സെക്കന്‍ഡ് ഓര്‍ക്കും. എന്റെ കുട്ടികളും ഈ നിമിഷങ്ങള്‍ ഓര്‍ക്കും. നിങ്ങളുടെ പേര് എന്താണ് എന്ന് പ്രധാനമന്ത്രി എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു, സുല്‍ഫിക്കര്‍ അലി.

എന്താണ് ആകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. എംഎല്‍എ ആകാനോ എംപി ആകാനോ ആഗ്രഹിക്കുന്നില്ല, എനിക്ക് രാജ്യത്തിനായി പ്രവര്‍ത്തിക്കണം. എനിക്ക് താങ്കളോടൊപ്പം ഒരു ഫോട്ടോ വേണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നും സുള്‍ഫിക്കര്‍ പറഞ്ഞു.

അതേസമയം, താന്‍ ഒരു ബംഗ്ലാദേശിയല്ലെന്ന് മുസ്ലിം യുവാവ് പ്രധാനമന്ത്രിയോട് പറഞ്ഞിരിക്കാമെന്നും അല്ലെങ്കില്‍ പൗരത്വ നിയമത്തെ കുറിച്ച്‌ അതൃപ്തി അറിയിച്ചിരിക്കാമെന്നുമായിരുന്നു ഒവൈസിയുടെ പ്രതികരണം. കൂടാതെ, മുത്തലാഖ് നിരോധനത്തെ താന്‍ അനുകൂലിക്കില്ലെന്ന് ആ യുവാവ് പറഞ്ഞിരിക്കാം, അല്ലെങ്കില്‍ താങ്കള്‍ എപ്പോള്‍ എന്നെ പോലെ തൊപ്പി ധരിക്കുമെന്നും ചോദിച്ചിരിക്കാമെന്നും പ്രസംഗത്തിനിടെ ഒവൈസി പരിസഹിച്ചിരുന്നു.

prp

Leave a Reply

*