നടപ്പാത പിളര്‍ന്ന് ആഴത്തിലുള്ള ഗര്‍ത്തമായി..! ഭീകരകാഴ്ച- VIDEO

ഭൂമി പിളരുന്ന കാഴ്ച പലതരത്തില്‍ നമ്മള്‍ കണ്ടു. നമ്മള്‍ ചിലപ്പോള്‍ നടക്കുമ്പോള്‍, ഇരിക്കുമ്പോള്‍ എന്തും സംഭവിക്കാം എന്ന അവസ്ഥ. ഇവിടെ രണ്ട് യുവതികള്‍ നഗരത്തിലൂടെ സംസാരിച്ചുകൊണ്ടു നടന്നുവരികയാണ്. പെട്ടെന്നാണ് അവര്‍ ആഴത്തിലുള്ള ഗര്‍ത്തത്തിലേക്ക് വീണത്.

തുര്‍ക്കിയിലെ ദിയര്‍ബക്കിര്‍ സിറ്റിയില്‍ ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം.  രണ്ടു യുവതികള്‍ നടക്കുന്ന നടപ്പാത അപ്രതീക്ഷിതമായി തകരുകയും അപകടത്തില്‍പ്പെടുകയും ചെയ്യുന്നു.  സംഭവത്തിന്‍റെ വീഡിയോ വൈറലായി.

സൂസന്‍ കുഡേ ബാലിക്, ഒസ്ലെം ഡുയ്മാസ് എന്നീ യുവതികള്‍ അഴുക്കുചാലിന് മുകളിലൂടെയുളള നടപ്പാതയിലൂടെ സംസാരിച്ചുകൊണ്ട് വരികയായിരുന്നു. കുറച്ചു നിമിഷം ഇരുവരും നടപ്പാതയില്‍ ഒരിടത്ത് നിന്നുകൊണ്ട് സംസാരം തുടര്‍ന്നു. പെട്ടെന്നാണ് ഇവര്‍ നില്‍ക്കുന്നിടം ഇടിഞ്ഞ് താഴേക്ക് പതിച്ചത്.

കൂടെ ഇരുവരും ഗര്‍ത്തത്തിലേക്ക് അകപ്പെടുകയായിരുന്നു. പരിസരവാസികള്‍ ഓടിയെത്തി ഇരുവരേയും രക്ഷപ്പെടുത്തി. നഗരത്തിലെ പ്രധാന ഓവുചാലിനു മുകളില്‍കൂടി പണിതിരിക്കുന്ന നടപ്പാതയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. സംഭവത്തില്‍ ഇവര്‍ക്ക് സാരമായ പരിക്ക് മാത്രമേ സംഭവിച്ചുള്ളൂ.

Related posts

Leave a Reply

*