അരങ്ങേറ്റം ഗംഭീരമാക്കി വിജയ്‌ ജേക്കബ്; “പുഞ്ചപാടത്തെ പൂങ്കുയിലിന്” മികച്ച പ്രതികരണം

പ്രമുഖ കീ ബോര്‍ഡ് പ്രോഗ്രാമര്‍ വിജയ്‌ ജേക്കബ് ഈണമിട്ട മെല്ലെ എന്ന ചിത്രത്തിലെ  ‘പുഞ്ചപാടത്തെ.. പൂങ്കുയിലേ.. എന്ന ഗാനത്തിന് മികച്ച പ്രതികരണം. ജാസി ഗിഫ്റ്റ്, ബിജിബാല്‍, ദിപക് ദേവ്, എം. ജയചന്ദ്രന്‍ തുടങ്ങിയ സംഗിത സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച് കഴിവുതെളിയിച്ച വിജയ്‌ ജേക്കബ് ആദ്യമായി സംഗിത സംവിധാനം നിര്‍വഹിച്ച ഗാനമാണ് ‘പുഞ്ചപാടത്തെ പൂങ്കുയിലേ’.

നവാഗതനായ ബിനു ഉലഹന്നാന്‍ സംവിധാനം ചെയ്ത “മെല്ലെ” യുടെ പശ്ചാത്തല സംഗിതം ഒരുക്കുന്നതിനോടൊപ്പം  ഈ ചിത്രത്തിലെ ഒരു ഗാനത്തിനുകൂടി ഈണമിടാന്‍ വിജയ്‌ നിയോഗിക്കപ്പെടുകയായിരുന്നു.

വൈക്കം വിജയലക്ഷ്മി മനോഹരമായി ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ്‌ വര്‍മ്മയാണ്. ത്രിയേഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി ഡേവിഡ്‌ നിര്‍മ്മിച്ചിരിക്കുന്ന ‘മെല്ലെ’ ഉടന്‍ തിയേറ്ററുകളില്‍ എത്തും.

 

 

 

 

 

 

 

prp

Related posts

Leave a Reply

*