എസ്ബിഐ എടിഎം വഴി പിന്‍വലിക്കാവുന്ന തുക 20,000 രൂപയാക്കി ചുരുക്കി

കൊച്ചി: എസ്ബിഐയുടെ ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ വഴി എടിഎമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 20,000 രൂപയാക്കി ചുരുക്കി. നിലവില്‍ ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 40000 രൂപയായിരുന്നു. പുതുക്കിയ നിയമം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

ക്ലാസിക്, മാസ്‌ട്രോ കാര്‍ഡുടമകള്‍ക്ക് ഒരു ദിവസം കൂടുതല്‍ തുക പിന്‍വലിക്കണമെങ്കില്‍ മറ്റു ഡെബിറ്റ് കാര്‍ഡ് വേരിയന്‍റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.അതേസമയം എസ്ബിഐയുടെ ഗോള്‍ഡ്, പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകളുടെ പിന്‍വലിക്കല്‍ പരിധിക്ക് മാറ്റം വരുത്തിയിട്ടില്ല. യഥാക്രമം 50,000 രൂപ, ഒരു ലക്ഷം രൂപ ഈ കാര്‍ഡ് ഉടമകള്‍ക്ക് ഒരു ദിവസം പിന്‍വലിക്കാനാകും.

എടിഎം ക്ലോണിംഗ് വഴിയുള്ള സെബര്‍ കുറ്റങ്ങള്‍ കുറക്കുന്നതിനും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കാര്‍ഡുകളുടെ പിന്‍വലിക്കല്‍ പരിധി കുറച്ചിരിക്കുന്നത്.

prp

Related posts

Leave a Reply

*