ആവേശമായി മഞ്ഞപ്പടയുടെ തകര്‍പ്പന്‍ പരസ്യഗാനം-VIDEO

ആവേശത്തിനും ആരവത്തിനും തുടക്കമായി. ഐഎസ്എല്‍ പൂരത്തിന് കൊടികയറാന്‍ ഇനി ദിവസങ്ങള്‍ മാത്രം. അഞ്ചാം സീസണിന്‍റെ ആദ്യ കിക്കോഫിന് കാത്തിരിക്കുകയാണ് ആരാധകര്‍. ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കം കുറുക്കുന്നതിന് മുമ്പെ ഐഎസ്എല്ലില്‍ പോരാട്ടത്തിന് ഇറങ്ങുന്ന ടീമുകളുടെ പരസ്യഗാനങ്ങള്‍ എത്തിതുടങ്ങി.

കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പരസ്യവും ആരാധകരില്‍ ആവേശം നിറച്ചുകൊണ്ട് പുറത്തിറങ്ങി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പേജിലൂടെയാണ് പരസ്യം പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കലിപ്പടക്കണം കപ്പടിക്കണം രീതിയില്‍ നിന്ന് മാറി ബ്ലാസ്റ്റേഴ്‌സിന്‍റെ ആരാധകക്കൂട്ടമായ മഞ്ഞപ്പടയ്ക്കും പരസ്യത്തില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഈ മാസം 29നാണ് അഞ്ചാം സീസണിന് പന്തുരുളുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം എഡിഷന്‍ സെപ്റ്റംബര്‍ അവസാനത്തോടെ തുടങ്ങും. സെപ്റ്റംബര്‍ 29ന് തുടങ്ങുന്ന ടൂര്‍ണമെന്റിന് ഇത്തവണ ആറ് മാസത്തോളം ദൈര്‍ഘ്യമുണ്ടാകും. 2019 മാര്‍ച്ച് പകുതിയോടെയാകും ഐഎസ്എല്‍ സമാപിക്കുക. ഇഎന്നാല്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ ഉണ്ടാകില്ല എന്നതാകും ഇത്തവണത്തെ പ്രത്യേകത. മത്സരത്തിന് മൂന്ന് ഇടവേളകളുണ്ടാകും എന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യന്‍ ടീമിന്‍റെ രണ്ട് സൗഹൃദ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ഒക്ടോബറിലും നവംബറിലും ചെറിയ ഇടവേളയും അരങ്ങേറുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ കളിക്കുന്നതുമൂലം വലിയൊരു ഇടവേളയ്ക്കും ടൂര്‍ണമെന്റ് സാക്ഷ്യം വഹിക്കും. ഡിസംബര്‍ പകുതിയോടെ നിര്‍ത്തിവെക്കുന്ന ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ ഫെബ്രുവരി വരെ ആരാധകര്‍ കാത്തിരിക്കേണ്ടിവരും.അതെസമയം അഞ്ചാം സീസണില്‍ പുതിയ ടീമുകള്‍ക്ക് ഐഎസ്എല്‍ പ്രവേശനം സാധ്യമാകില്ല.

 

Related posts

Leave a Reply

*