ചാവുകടലില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സ്‌കൂള്‍ ബസ് ഒലിച്ചുപോയി 18 പേര്‍ മരിച്ചു

അമ്മാന്‍: ചാവുകടലില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സ്‌കൂള്‍ ബസ് ഒലിച്ചുപോയി 18 പേര്‍ മരിച്ചു. 11 പേര്‍ക്ക് ദുരന്തത്തില്‍ പരിക്കേറ്റു.  ജോര്‍ദാന്‍ ഇസ്രായേല്‍ അതിര്‍ത്തിയിലാണ് സംഭവം.

ചാവുകടലിലേക്ക് കുട്ടികളും അധ്യാപകരും വിനോദയാത്ര പോയതായിരുന്നു. 37 കുട്ടികളും ഏഴ് ജീവനക്കാരുമാണ് സ്‌കൂള്‍ ബസിലുണ്ടായിരുന്നത്. മരിച്ചവരില്‍ അധികവും 14 വയസിന് താഴെയുള്ള സ്‌കൂള്‍ കുട്ടികളാണ്.  34 പേരെ രക്ഷപ്പെടുത്താനും സാധിച്ചതായി അധികൃതര്‍ അറിയിച്ചു. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു.

ജോര്‍ദാന്‍റെ അപേക്ഷപ്രകാരം രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്ററുകള്‍ അയച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു. പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നാണ് ചാവുകടല്‍. എന്നാല്‍ പ്രദേശത്ത് എപ്പോഴും വെള്ളപ്പൊക്ക സാധ്യതയുള്ളതാണ്.

prp

Related posts

Leave a Reply

*