ക​ണ്ണൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് ഒാ​ഫീ​സി​ന് തീ​യി​ട്ടു; പിന്നില്‍ സിപിഎം എന്ന് ആരോപണം

കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. മീത്തലെ കുന്നോത്തുപറലെ കോണ്‍ഗ്രസിന്‍റെ ഓഫീസ് ആയി പ്രവര്‍ത്തിക്കുന്ന വി. അശോകന്‍ സ്മാരകത്തിനാണ് തീയിട്ടത്. ഓഫീസിലെ ഉപകരണങ്ങള്‍ കത്തിനശിച്ചു.

ഇന്നലെ പാതിരാത്രിക്കു ശേഷമാണ് സംഭവം. രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഓഫീസിന്‍റെ താഴത്തെ നില തീപിടിച്ച്‌ പൂര്‍ണമായും കത്തിനശിച്ചു. മുകളിലത്തെ നിലയിലുണ്ടായിരുന്ന ഉപകരണങ്ങളും കൊടിതോരണങ്ങളും നശിച്ചിട്ടുണ്ട്.

സമീപകാലങ്ങളില്‍ സംഘര്‍ഷങ്ങളൊന്നും ഉണ്ടാകാത്ത മേഖലയാണിത്. അക്രമത്തിനു പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. എന്നാല്‍ സിപിഎം നേതാക്കള്‍ നേരിട്ട് സ്ഥലത്തെത്തുകയും തങ്ങള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

prp

Related posts

Leave a Reply

*