Wife Swapping| പങ്കാളികളെ പരസ്പരം കൈമാറുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പ്: യുവതി പരാതി നല്‍കിയത് പീഡനം സഹിക്കാനാകാതെ വന്നപ്പോള്‍

കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തില്‍ (Partner Swapping) ഇരയായ ചങ്ങനാശ്ശേരി സ്വദേശിനിയായ 26കാരി സംഘത്തി​ന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ ആദ്യം വെളിപ്പെടുത്തിയത് യൂട്യൂബ് ചാനലിലൂടെ.ഇതോടെയാണ്​ വിദേശരാജ്യങ്ങളില്‍ മാത്രം കേട്ടുപരിചയമുള്ള പങ്കാളി കൈമാറ്റത്തിന്‍റെ വിവരങ്ങള്‍ പുറത്തായത്​. ഭര്‍ത്താവിന്റെ നിരന്തര ശല്യത്താല്‍ ഗതികെട്ടാണ് പങ്കാളികളെ കൈമാറുന്ന ഗ്രൂപ്പിനെതിരെ പരാതിയുമായി യുവതി കറുകച്ചാല്‍ പൊലീസില്‍ എത്തുന്നത്. 2 വര്‍ഷം മുന്‍പാണ് ഭര്‍ത്താവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് സമൂഹമാധ്യമ ഗ്രൂപ്പില്‍ എത്തപ്പെട്ടത്.

32 വയസ്സായ ഭര്‍ത്താവ് പണത്തിനായും മറ്റു സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായുമാണ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നതെന്നു പൊലീസ് പറയുന്നു. പീഡനങ്ങള്‍ തുടര്‍ന്നതോടെയാണ് യുവതി ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ പരിചയപ്പെട്ടു കഴിഞ്ഞാല്‍ കുടുംബ സുഹൃത്തുക്കളെപ്പോലെയാണ് ഇടപെടല്‍. രണ്ടിലേറെ തവണ പരസ്പരം കണ്ടു സംസാരിച്ച ശേഷമാണ് ഒത്തുചേരാന്‍ സ്ഥലം കണ്ടെത്തുന്നത്. ഹോട്ടലുകള്‍ സുരക്ഷിതമല്ലാത്തതിനാല്‍ വീടുകളില്‍ ഒത്തുചേരുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു.

– Wife Swapping | ലൈംഗിക ബന്ധത്തിന് പങ്കാളികളെ കൈമാറല്‍ ഗ്രൂപ്പുകളില്‍ നൂറുകണക്കിന് ദമ്ബതികള്‍ അംഗങ്ങളെന്ന് സൂചന

സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ അംഗങ്ങളായവര്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വ്യാജ പ്രൊഫൈലുകള്‍ ആണെന്ന് ഡിവൈ.എസ്.പി എസ്. ശ്രീകുമാര്‍ പറഞ്ഞു. മാനസിക വൈകൃതമുള്ളവരും സംഘത്തിലുണ്ടെന്ന് പൊലീസ് പറയുന്നു. കറുകച്ചാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ റിച്ചാര്‍ഡ് വര്‍ഗീസിനാണ് അന്വേഷണച്ചുമതല.

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലെ അഞ്ചുപേരാണ് കോട്ടയം കറുകച്ചാലില്‍ അറസ്റ്റിലായത്. കോട്ടയം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇവര്‍. കുടുംബങ്ങ​ളെ ബാധിക്കുമെന്നതിനാല്‍ പ്രതികളുടെ വ്യക്തിവിവരങ്ങള്‍ പൊലീസ്​ പുറത്തുവിട്ടില്ല.

ലൈംഗികചൂഷണത്തിന്​ മറ്റുള്ളവര്‍ക്ക്​ കാഴ്ചവെച്ചെന്ന്​ കാണിച്ച്‌​ ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍​ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണുള്ളത്. കറുകച്ചാല്‍ പൊലീസ്​ സ്റ്റേഷന്‍ പരിധിയിലും മറ്റുപല സ്ഥലങ്ങളിലുമെത്തിച്ച്‌​ ഭര്‍ത്താവ് തന്‍റെ സമൂഹ മാധ്യമ സുഹൃത്തുക്കള്‍ക്ക് നിര്‍ബന്ധിച്ച്‌​ കൈമാറിയെന്നായിരുന്നു​ യുവതിയുടെ മൊഴി.

– പെരിയാറില്‍‌ മുങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായതായി കണ്ടെത്തി; പ്രായപൂര്‍ത്തിയാകാത്ത ആണ്‍ സുഹൃത്ത് പിടിയില്‍

ഇതിന്‍റെ അടിസ്ഥാനത്തില്‍ അഞ്ച്​ കേസ്​ രജിസ്റ്റര്‍ ചെയ്ത കറുകച്ചാല്‍ പൊലീസ് കങ്ങഴ സ്വദേശിയായ ഇവരുടെ ഭര്‍ത്താവടക്കം അഞ്ചുപേരെ അറസ്റ്റ്​ ചെയ്യുകയായിരുന്നു. യുവതിയെ ലൈംഗികമായി ഉപയോഗിച്ചവരാണ്​ ​പിടിയിലായ മറ്റുള്ളവര്‍. ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, പ്രേരണ കുറ്റങ്ങളാണ്​ പ്രതികള്‍ക്കെതി​രെ ചുമത്തിയിരിക്കുന്നത്​. തെളിവെടുപ്പിനുശേഷം പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

‘കപ്പിള്‍ മീറ്റ്‌അപ് കേരള’, ‘മീറ്റപ്’ ഗ്രൂപ്പുകള്‍ വഴിയാണ് പ്രധാനമായും പ്രവര്‍ത്തനം നടന്നിരുന്നതെന്നും പൊലീസ്​ കണ്ടെത്തി. പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ്​ വിവാഹിതരായത്​. ആദ്യകുട്ടിക്ക് മൂന്ന് വയസ്സ്​ തികയുംവരെ ഭര്‍ത്താവില്‍നിന്ന് പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നില്ല.

എന്നാല്‍, ദുബായിലായിരുന്ന ഭര്‍ത്താവ്​ തിരിച്ചുവന്ന ശേഷം സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടായി. കപ്പിള്‍സ് മീറ്റ് എന്ന സ്വാപ്പിങ് (പങ്കാളികളെ പങ്കുവെക്കല്‍) ഗ്രൂപ്പുകളില്‍ ഇയാള്‍ സജീവമായിരുന്നെന്നും യുവതി പറയുന്നു. തുടര്‍ന്ന്​ ഇത്തരം സംഘത്തോടു ചേര്‍ന്ന്​ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിച്ചു.

സമ്മതിച്ചില്ലെങ്കില്‍ കുടുംബക്കാരുടെയും തന്‍റെയും പേര് എഴുതി വെച്ച്‌ ആത്മഹത്യ ചെയ്യുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തി. നിര്‍ബന്ധത്തിന് വഴങ്ങി പലവട്ടം പ്രകൃതിവിരുദ്ധ പീഡനം നേരിടേണ്ടിവന്നു. തന്നെ മറ്റൊരാളുടെ ഒപ്പം അയച്ചെങ്കില്‍ മാത്രമേ അയാളുടെ പങ്കാളിയെ ഭര്‍ത്താവിന് ലഭിക്കൂ. അതിനാല്‍ വലിയതോതില്‍ ഭീഷണിപ്പെടുത്തുക പതിവായിരുന്നു. അല്ലെങ്കില്‍ പണം നല്‍കേണ്ടിവരുമെന്നും യുവതി പറയുന്നു.

ഫേസ്ബുക്ക് മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ്​ സംഘത്തിന്‍റെ പ്രവര്‍ത്തനമെന്ന്​ പൊലീസ്​ കണ്ടെത്തി. സംഘത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നുള്ളവരും പ്രവാസികളും അംഗങ്ങളാണ്​. ഡോക്ടര്‍മാര്‍, അഭിഭാഷകര്‍ ഉള്‍പ്പെടെ നിരവധിപേര്‍ സംഘത്തില്‍ സജീവമാണ്​. നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ്​ ഭൂരിഭാഗം സ്ത്രീക​ളെയും സംഘം ഉപയോഗിച്ചിരുന്നത്​. സ്വന്തം ഇഷ്ടപ്രകാരം സ്വാപ്പിങ്ങിന് എത്തുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. പങ്കാളിയെന്ന പേരില്‍ അന്യസ്ത്രീകളെ പരിചയപ്പെടുത്തി പണം തട്ടിയെടുക്കുന്നവരും സംഘത്തിലുണ്ടെന്ന്​ പൊലീസ്​ പറയുന്നു.

നിലവില്‍ 25 പേര്‍ കറുകച്ചാല്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്​. യുവതിയുടെ പരാതിയിലാണ്​ നിലവില്‍ അന്വേഷണമെന്നും പരാതികള്‍ക്കനുസരിച്ച്‌​ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

prp

Leave a Reply

*