സംസ്ഥാനത്ത് അതിതീവ്രമഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: തെക്കന്‍ ചൈന കടലില്‍ രൂപം കൊണ്ട ന്യോള്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂര്‍, കാസര്‍കോഡ്, ജില്ലകളിലാണ് റെഡ് അലര്‍ട്ട്. 8 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.

ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ടാണ്. ആറ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

‘ന്യോള്‍ ‘ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് സെപ്തംബര്‍ 23 ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറന്‍ കടലില്‍ 50 – 55 കിലോമീറ്റര്‍ വരെയും കരയില്‍ ചിലയിടങ്ങളില്‍ കാറ്റിന്റെ വേഗം 45 – 50 വരെയും വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കും എന്നും മുന്നറിയിപ്പുണ്ട്.

prp

Leave a Reply

*