വയനാട്ടില്‍ 2016 മുതല്‍ 11 കര്‍ഷകര്‍ ആത്മഹത്യചെയ്തു- മന്ത്രി

കോഴിക്കോട് : വയനാട്ടില്‍ 2016 മുതല്‍ നാളിതുവരെ 11 കര്‍ഷകര്‍ ആത്മഹത്യചെയ്തുവെന്ന് മന്ത്രി പി.പ്രസാദ്. 2018 ആഗസറ്റ് 31 വരെയുള്ള വയനാട്ടില കാര്‍ഷിക വായ്പകള്‍ക്ക് കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ വഴി കടാശ്വാസം അനുവദിച്ചു.

കൃഷി നാശം സംഭവിച്ച്‌ സാമ്ബത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്ത കര്‍ഷകര്‍ക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കി. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളോട് പലിശ പൂര്‍ണമായി ഇളവ് ചെയ്ത് കൊടുക്കണമെന്ന് ശിപാര്‍ശ ചെയ്തു.

അതേ സമയം, മാന്തവാടിയിലെ കര്‍ഷകന്റെ ആത്മഹത്യ കടബാധ്യത കാറമെന്ന് സ്ഥിരീകരിച്ചിട്ടല്ല. കോട്ടിയൂര്‍ സ്വദേശി യുവകര്‍ഷകനാണ് ജീവനൊടുക്കിയത്. കൃഷിനാശം കാരണമുണ്ടായ കടബാധ്യതെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

കാട്ടിക്കളം കേരളബാങ്ക് ശാഖയില്‍നിന്ന് 1.60 ലക്ഷവും തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് 2021 ആഗസ്റ്റ് 11ന് 6,102 രൂപയുടെയും 2011 മാര്‍ച്ച്‌ 19ന് 6.750 രൂപയുടെയും മാര്‍ച്ച്‌ 30ന് 48,000 രൂപയുടെയും സ്വര്‍ണ വായ്പകള്‍ എടുത്തിരുന്നു.

ഈ വായ്പകളൊന്നും കുടിശിക ആയിട്ടില്ല. ഈ കര്‍ഷകന്റെ 300 വാഴകള്‍ വന്യമൃഗങ്ങള്‍ നശിപ്പിച്ചു. വാഴക്കൃഷിക്ക് വിള ഇന്‍ഷ്വറന്‍സ് ചെയ്തിരുന്നില്ല. നാശനഷ്ടം കൃഷി ഭവനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. കര്‍ണ്ണാടകയില്‍ ബന്ധുവിനോടൊപ്പം നടത്തിയ വാഴക്കൃഷിയിലും നഷ്ടമുണ്ടായി. എന്നാല്‍, കടബാധ്യത കാരണം ആത്മഹത്യ ചെയ്തെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞു.

വയനാട്ടിലെ കര്‍ഷകര്‍ വളരെയധികം പ്രതിസന്ധി നേരിടുന്നതായും കാര്‍ഷികോല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചതായും സര്‍ക്കാരിന്റെ ശ്രദ്ധതിയില്‍പ്പെട്ടില്ലെന്നും മന്ത്രി പറഞ്ഞു.

prp

Leave a Reply

*