ഇവിടത്തെ പിടയ്ക്കുന്ന മീനാ സാറേ… 25ലധികം സാംപിളുകളെടുത്ത് പരിശോധന നടത്തിയപ്പോള്‍ തലസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്ക് ഒരു കാര്യം മനസിലായി

വിഴിഞ്ഞം:നഗരസഭ വിഴിഞ്ഞം മേഖല ഓഫീസ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, (ആരോഗ്യ വിഭാഗം) എന്നിവയുടെ ആഭിമുഖ്യത്തില്‍ മുക്കോല ചന്ത, വിഴിഞ്ഞം ഹാര്‍ബര്‍ എന്നിവിടങ്ങളിലെ മത്സ്യക്കച്ചവട കേന്ദ്രങ്ങളില്‍ പരിശോധന നടത്തി.

25 ഓളം സാംപിളുകള്‍ ശേഖരിച്ചു രാസപരിശോധന നടത്തി. പരിശോധനയില്‍ മത്സ്യങ്ങള്‍ കേടില്ലാത്തവയാണെന്നും മായമൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അധികൃതര്‍ അറിയിച്ചു. പരിശോധനയില്‍ ഫോര്‍മാലിന്‍, അമോണിയ എന്നീ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. ചൂര, ചാള, അയല, വാള, നെത്തോലി, നെയ്മീന്‍ എന്നിവയുടെ സാംപിളുകളാണ് പരിശോധിച്ചത്. മീനുകളില്‍ മണല്‍ പുരട്ടി വില്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി. വിഴിഞ്ഞം മേഖല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. സന്തോഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.എസ്.രാജി, കോവളം സര്‍ക്കിള്‍ ഫുഡ് സേ്ര്രഫി ഓഫീസര്‍ സി.വി.ജയകുമാര്‍, നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഫുഡ് സേ്ര്രഫി ഓഫീസര്‍ പി.എസ്. അനുജ, വിഴിഞ്ഞം മുക്കോല ആരോഗ്യ വകുപ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജേക്കബ് വര്‍ഗീസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

prp

Leave a Reply

*