തല്‍സമയ ലൊക്കേഷന്‍ പങ്കുവെക്കാന്‍ വാട്സപ്പിന്‍റെ ‘ഷെയര്‍  ലൈവ് ലൊക്കേഷന്‍’

ഉപഭോക്താവിന് സുഹൃത്തുക്കളുമായി തത്സമയ ലൊക്കേഷന്‍ പങ്കുവെക്കാനുള്ള          സംവിധാനവുമായി വാട്സ്‌ആപ്പ്.  ഈ ഫീച്ചറിലൂടെ  കോണ്‍ടാക്ടിലുള്ളവര്‍ക്കോ ഗ്രൂപ്പിനോ താന്‍ എവിടെയാണുള്ളത് എന്ന് അപ്പപ്പോള്‍ അറിയിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ചാറ്റ് ചെയ്യുന്ന ബോക്സ് തുറക്കുമ്പോള്‍  ‘ഷെയര്‍  ലൈവ് ലൊക്കേഷന്‍’ എന്ന പുതിയ ഓപ്ഷന്‍ കൂടി ഇനി മുതല്‍ ലഭ്യമാകും.

ഉദ്ദേശിക്കുന്ന സ്ഥലത്ത് ഒരു വ്യക്തി സുരക്ഷിതമായി എത്തിച്ചേര്‍ന്നോ എന്ന് അറിയാനും ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താം. നമ്മള്‍ തീരുമാനിക്കുന്ന ആളുകളുമായി മാത്രമേ ലൊക്കേഷന്‍ പങ്കുവെക്കപ്പെടുകയുള്ളൂ. ആവശ്യമുള്ളപ്പോള്‍ നമുക്ക് ലൊക്കേഷന്‍ ഷെയറിങ് നിര്‍ത്തുകയും ചെയ്യാം.

നിലവില്‍ വാട്സ്‌ആപ്പില്‍ ഷെയര്‍ ലൊക്കേഷന്‍ എന്ന ഫീച്ചര്‍ ലഭ്യമാണ്. ഇതുവഴി സന്ദേശം അയക്കുമ്പോള്‍  എവിടെയാണോ നമ്മള്‍ നില്‍ക്കുന്നത് ആ ലൊക്കേഷന്‍ മാത്രമേ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ സാധിക്കുമായിരുന്നുള്ളൂ . ഇതില്‍ നിന്നും വ്യത്യസ്തമാണ് ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍.

 

 

prp

Related posts

Leave a Reply

*