ഒരു ഭാഗത്ത് ഏങ്ങിക്കരച്ചിലുകള്‍ മറുഭാഗത്ത് തിരുവാതിരക്കളി, ഇങ്ങനെയൊരു കപട ജന്മങ്ങള്‍ ലോകത്ത് വേറെയില്ല: വി ടി ബല്‍റാം

പാലക്കാട് : ഒമിക്രോണ്‍ ജാഗ്രതയില്‍ ആള്‍ക്കൂട്ട നിയന്ത്രണം നിലനില്‍ക്കെ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി മെഗാ തിരുവാതിര സംഘടിപ്പിച്ച സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം.ഒ രു ഭാഗത്ത് സിപിഎമ്മിലെ സൈബര്‍ മഹിളകളുടെ ഏങ്ങിക്കരച്ചിലുകള്‍ മറുഭാഗത്ത് ജനാധിപത്യ മഹിളകളുടെ തിരുവാതിരക്കളി.

ഇങ്ങനെയൊരു കപട ജന്മങ്ങള്‍ ഈ ലോകത്ത് വേറെയില്ലെന്നും ബല്‍റാം വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് 502 പേര്‍ പങ്കെടുത്ത മെഗാ തിരുവാതിരയാണ് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി നടത്തിയത്. പിബി അംഗം എം.എ ബേബിയുടെ സാന്നിധ്യത്തിലായിരുന്നു തിരുവാതിരക്കളി.

കുറിപ്പിന്റെ പൂര്‍ണരൂപം :

ഒരു ഭാഗത്ത് സിപിഎമ്മിലെ സൈബര്‍ മഹിളകളുടെ ഏങ്ങിക്കരച്ചിലുകള്‍, വൈകാരിക മെലോഡ്രാമകള്‍, തെറിവിളികള്‍, പ്രതിരോധമല്ല പ്രതികരണമാണ് വേണ്ടത് എന്നൊക്കെപ്പറഞ്ഞുള്ള കലാപാഹ്വാനങ്ങള്‍.
മറുഭാഗത്ത് സിപിഎമ്മിലെ ജനാധിപത്യ മഹിളകളുടെ തിരുവാതിരക്കളി. കൂടെ കയ്യടിച്ചാസ്വദിക്കാന്‍ പോളിറ്റ് ബ്യൂറോ അംഗം വരെയുള്ള ഉയര്‍ന്ന നേതാക്കള്‍.
ഇങ്ങനെയൊരു കപട ജന്മങ്ങള്‍ ഈ ലോകത്ത് വേറെയില്ല.

prp

Leave a Reply

*