വിജയ്​ ഹസാരെ ട്രോഫി: ദേവ്​ദത്തിന്‍റെ സെഞ്ച്വറിയില്‍ കേരളത്തെ തകര്‍ത്ത്​ കര്‍ണാടക

ബംഗളൂരു: ​കര്‍ണാടകയുടെ മലയാളിതാരം ദേവ്​ദത്ത്​ പടിക്കല്‍ അപരാജിത സെഞ്ച്വറിയിലേക്ക്​ ബാറ്റുവീശിയപ്പോള്‍ വിജയ്​ ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്​ തോല്‍വി. ചിന്നസ്വാമി സ്​റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്ബതുവിക്കറ്റിനാണ്​ കര്‍ണാടക കേരളത്തെ തകര്‍ത്തത്​.

ആദ്യം ബാറ്റുചെയ്​ത ​കേരളം നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റിന്​ 277 റണ്‍സെടുത്തപ്പോള്‍ കര്‍ണാടക 45.3 ഓവറില്‍ ഒരു വിക്കറ്റ്​ മാത്രം നഷ്​ടത്തില്‍ ലക്ഷ്യം നേടി. 138പന്ത്​ നേരിട്ട ദേവ്​ദത്ത്​ പുറത്താകാതെ 126 റണ്‍സെടുത്തപ്പോള്‍ 84 പന്തില്‍ 86 റണ്‍സുമായി സിദ്ധാര്‍ഥും അഭേദ്യനായി നിന്നു. ആര്‍. സാമന്തിന്‍റെ (51 പന്തില്‍ 62) വിക്കറ്റ്​ മാത്രമാണ്​ കര്‍ണാടകക്ക്​ നഷ്​ടമായത്​. ദേവ്​ദത്ത്​ 13 ഫോറും രണ്ടു സിക്​സുമടിച്ചപ്പോള്‍ സിദ്ധാര്‍ഥ്​ അഞ്ചു ഫോറും മൂന്നു സിക്​സുമുതിര്‍ത്തു. പത്തോവറില്‍ 34 റണ്‍സ്​ വഴങ്ങി ജലജ്​ സക്​സേന ഒരു വിക്കറ്റെടുത്തു.

നേരത്തേ, വത്സല്‍ ഗോവിന്ദ്​ (124പന്തില്‍ 95), ക്യാപ്​റ്റന്‍ സചിന്‍ ബേബി (63 പന്തില്‍ 54), മുഹമ്മദ്​ അസ്​ഹറുദ്ദീന്‍ (38 പന്തില്‍ 59 നോട്ടൗട്ട്​) എന്നിവരുടെ അര്‍ധശതകങ്ങളാണ്​ കേരളത്തിന്​ ​പൊരുതാവുന്ന ടോട്ടല്‍ സമ്മാനിച്ചത്​. കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ റോബിന്‍ ഉത്തപ്പ നേരിട്ട ആദ്യപന്തില്‍ പൂജ്യത്തിന്​ പുറത്തായപ്പോള്‍, സഞ്​ജു സാംസണ്‍ മൂന്ന്​ റണ്‍സെടുത്ത്​ തിരിച്ചുകയറി.

അഞ്ചു വിക്കറ്റെടുത്ത എ. മിഥുനാണ്​ കേരളത്തെ തകര്‍ത്തത്​. ജലജ്​ (അഞ്ച്​), എം.ഡി. നിധീഷ്​ (പൂജ്യം), എസ്​. മിഥുന്‍ (13) എന്നിവര്‍ എളുപ്പം പുറത്തായി. ബേസില്‍ രണ്ടു റണ്‍സുമായി പുറത്താകാ​െത നിന്നു. അസ്​ഹറുദ്ദീന്‍ രണ്ടു ഫോറും മൂന്നു സിക്​സു​മുതിര്‍ത്തു. സചിന്‍ ബേബി രണ്ടു ഫോറും ഒരു സിക്​സുമടിച്ചപ്പോള്‍ ഏഴു ഫോറും ഒരു സിക്​സും ഉള്‍​പ്പെടുന്നതാണ്​ വത്സലിന്‍റെ ഇന്നിങ്​സ്​. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച കേരളത്തിന്‍റെ പ്രതീക്ഷകള്‍ക്ക്​ ഈ തോല്‍വി തിരിച്ചടിയായി.

prp

Leave a Reply

*