ലോകത്തെ കരുത്തരായ എട്ടു രാജ്യങ്ങളിൽ ഇന്ത്യ ആറാമതെന്ന്‍ യുഎസ് മാഗസിൻ

യുഎസിലെ വിദേശകാര്യ നയങ്ങളുമായി ബന്ധപ്പെട്ട മാസികയുടെ റിപ്പോർട്ട് പ്രകാരം 2017ലേക്ക് കടക്കുമ്പോൾ ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങളിൽ ഇന്ത്യ ആറാം സ്ഥാനത്ത്. ഒന്നാം സ്ഥാനം യുഎസിനും, ചൈന രണ്ടാമതും, ജപ്പാൻ, റഷ്യ, ജർമനി എന്നിവ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലാണ്. ഇന്ത്യ ലോകത്തെ വലിയ ജനാധിപത്യ രാജ്യമാണെന്നും ജനസംഖ്യയിൽ വലിയൊരു വിഭാഗത്തിന് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും ആ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

നോട്ട് അസാധുവാക്കൽ നടപടി സൃഷ്ടിച്ച ആഭ്യന്തര പ്രശ്നങ്ങളും പാക്കിസ്ഥാനുമായുള്ള സംഘര്‍ഷങ്ങൾ കാരണമുണ്ടായ പ്രതിസന്ധികളും തരണം ചെയ്ത് ഇന്ത്യ കരുത്തുകാട്ടിയ വർഷമായിരുന്നു 2016.

prp

Leave a Reply

*