ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മൽസരത്തിൽ ഇംഗ്ലണ്ടിന് ഏഴു വിക്കറ്റിന്‍റെ ജയം

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മൽസരത്തിൽ ഇംഗ്ലണ്ടിന്ഏഴു വിക്കറ്റിന്‍റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു.എന്നാല്‍ 11 പന്തുകൾ ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യം അനായാസം മറിക്കടന്നു. ഒയിൻ മോർഗന്‍ അർധസെഞ്ചുറി നേടി ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. വിജയത്തോടെ, മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. 27 പന്തിൽ 36 റണ്‍സെടുത്ത മഹേന്ദ്ര സിങ് ധോണിയാണ് ഈ കളിയില്‍ ഇന്ത്യയുടെ ടോപ് സ്കോറർ.

prp

Related posts

Leave a Reply

*