Trailer: ജാക്കി ചാന്‍റെ കുങ്ഫു യോഗ

ആക്ഷന്‍ കിങ് ജാക്കി ചാന്‍റെ പുതിയ ചിത്രം കുങ്ഫു യോഗ ഫെബ്രുവരി മൂന്നിന് ഇന്ത്യന്‍ തിയറ്ററുകളിലെത്തും. നിരവധി ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ഇന്ത്യ – ചൈന സഹകരണത്തോടെ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണിത്. 65 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ മുതല്‍ മുടക്കിലാണ് ഈ കോമഡി ആക്ഷന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചൈനീസ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രമെത്തുക. ദുബൈ ഇന്ത്യ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. സ്റ്റാന്‍ലി ടങാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ചൈനയില്‍ ചിത്രം നാളെ റിലീസ് ചെയ്യും.  ചിത്രത്തിന്‍റെ പ്രചാരണത്തിനായി ജാക്കി ചാന്‍ കഴിഞ്ഞ ദിവസം മുംബൈയിലെത്തിയിരുന്നു.

prp

Related posts

Leave a Reply

*