ലക്ഷ്മി നായരുടെ രാജിക്കായുള്ള സമരം: ഉപസമിതി റിപ്പോർട്ട് ഇന്ന്

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിനെതിരെ ഉയർന്ന ആക്ഷേപങ്ങൾ പരിശോധിച്ച കേരള സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. നാളെ ചേരുന്ന പ്രത്യേക സിൻഡിക്കേറ്റ് യോഗം ഉപസമിതി റിപ്പോർട്ട് ചർച്ച ചെയ്യും. പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർഥി സമരം പതിനേഴ് ദിവസം പിന്നിട്ടു. ഇന്റേണൽ മാർക്ക് നൽകുന്നതിലെ ക്രമക്കേട്, ഭൂമി ദുരുപയോഗം, ദലിത് പീഡനം, വിദ്യാർഥികളെ പ്രിൻസിപ്പലിന്‍റെ ഹോട്ടലിൽ ജോലി ചെയ്യിച്ചു, വനിതാ ഹോസ്റ്റലിൽ നിരീക്ഷണ ക്യാമറകൾ തുടങ്ങിയവയാണ് ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാർഥികളുന്നയിക്കുന്നത്.

prp

Related posts

Leave a Reply

*