യു.ഡി.എഫ് ആറ്‌ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ഇന്ന് തീരുമാനിക്കും

യു.ഡി.എഫിന്‍റെ ആറ്‌ സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെ ശനിയാഴ്ച തീരുമാനിക്കും. കോൺഗ്രസ് ഒറ്റപ്പാലം, ദേവികുളം സീറ്റുകളിൽ സ്ഥാനാർഥികളെ മാറ്റി പകരം ആളുകളെ തീരുമാനിക്കും. ഒറ്റപ്പാലത്ത് നേരത്തെപ്രഖ്യാപിച്ച ശാന്താ ജയറാമിനെ മാറ്റി പകരം ഷാനിമോൾ ഉസ്മാനെ നിർത്തുന്ന കാര്യത്തിൽ ധാരണയായിട്ടുണ്ട്. ദേവികുളത്ത് ആർ.രാജാറാമിന് പകരം ഐ.എൻ.ടി.യു.സി. നേതാവ് കുമാറാണ് സ്ഥാനാർഥി.

19950172.cms

കയ്പമംഗലം കോൺഗ്രസ് ആർ.എസ്.പി.യിൽ നിന്ന് ഏറ്റെടുത്തേക്കും. കയ്പമംഗലത്ത് ആർ.എസ്.പി.ക്ക് സംഘടനാശേഷി കുറവാണ്.ഇതിനാലാണ് സീറ്റ് ഏറ്റെടുക്കാന്‍ തീരുമാനമായത്. ഇതിനാല്‍ മറ്റേതെങ്കിലും സീറ്റ് നല്‍കണമെന്ന് ആർ.എസ്.പി. നേതാവ് എൻ.കെ.പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം കയ്പമംഗലത്തിന്‌ പകരം ആർ.എസ്.പി.ക്ക് പയ്യന്നൂർ നൽകിയേക്കും.

കല്ല്യാശ്ശേരി, കാഞ്ഞങ്ങാട് സീറ്റുകളിലാണ് ഇനി തീരുമാനമാകാനുള്ളത്. ഈ സീറ്റുകളിലേക്കും പയ്യന്നൂരിലേക്കും കോൺഗ്രസ് നേരത്തെ സ്ഥാനാർഥികളെ നിശ്ചയിച്ചെങ്കിലും കൂടുതൽ ശക്തരായ സ്ഥാനാർഥികൾ വേണമെന്ന് ഹൈക്കമാൻഡ് നിർദേശിക്കുകയായിരുന്നു. കല്ല്യാശ്ശേരിയിൽ പി.രാമകൃഷ്ണനെ പരിഗണിക്കുന്നു. കാഞ്ഞങ്ങാട്ട് പി.ജി. ദേവും പരിഗണനയിലുണ്ട്. ശനിയാഴ്ച ഈ സീറ്റുകൾ സംബന്ധിച്ച തീരുമാനമെടുക്കാൻ വി.എം.സുധീരൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ചർച്ച നടത്തും.

prp

Related posts

Leave a Reply

*